സി​​​നി​​​മാ​​​ക്ക​​​ഥ​​​ക​​​ളെ വെ​​​ല്ലു​​​ന്ന ജീ​​​വി​​​തം…! പിഴയ്ക്കാത്ത ഉന്നം, പതറാത്ത മനസ്സ്; കേരളത്തിലെ ഏക പെൺശിക്കാരി, കാടുവിറപ്പിച്ച കു​​ട്ടി​​യ​​മ്മ ഓർമയായി

സി​​​നി​​​മാ​​​ക്ക​​​ഥ​​​ക​​​ളെ വെ​​​ല്ലു​​​ന്ന ജീ​​​വി​​​തം…! പിഴയ്ക്കാത്ത ഉന്നം, പതറാത്ത മനസ്സ്; കേരളത്തിലെ ഏക പെൺശിക്കാരി, കാടുവിറപ്പിച്ച കു​​ട്ടി​​യ​​മ്മ  ഓർമയായി
August 20 04:14 2019 Print This Article

മ​​റ​​യൂ​​ർ കാ​​ടു​​ക​​ളി​​ൽ തോ​​ക്കേ​​ന്തി നാ​​യാ​​ട്ടു​​ന​​ട​​ത്തി വാ​​ർ​​ത്ത​​ക​​ളി​​ൽ ഇ​​ടം​​നേ​​ടി​​യ ശി​​ക്കാ​​രി കു​​ട്ടി​​യ​​മ്മ​​യെ​​ന്ന ആ​​ന​​ക്ക​​ല്ല് വ​​ട്ട​​വ​​യ​​ലി​​ല്‍ പ​​രേ​​ത​​നാ​​യ തോ​​മ​​സ് ചാ​​ക്കോ​​യു​​ടെ ഭാ​​ര്യ ത്രേ​​സ്യ (കു​​ട്ടി​​യ​​മ്മ-87) ഓ​​ർ​​മ​​യാ​​യി.  പാ​​ലാ​​യി​​ൽ​നി​​ന്നു മ​​റ​​യൂ​​രി​​ലേ​​ക്കു കു​​ടി​​യേ​​റു​ക​യും ഒ​ടു​വി​ൽ ജീ​വി​ക്കാ​നാ​യി കൊ​ടും​വ​ന​ങ്ങ​ളി​ൽ വേ​ട്ട​ക്കാ​രി​യാ​വു​ക​യും ചെ​യ്ത കു​​ട്ടി​​യ​​മ്മ​​യു​​ടെ ജീ​​വി​​തം എ​​ക്കാ​​ല​​വും സാ​​ഹ​​സി​​ക​​മാ​​യി​​രു​​ന്നു. കൃ​​ഷി ചെ​​യ്ത് ഉ​​പ​​ജീ​​വ​​നം ന​​ട​​ത്താ​​ൻ കേ​​ര​​ള അ​​തി​​ർ​​ത്തി​​യാ​​യ മ​​റ​​യൂ​​രി​​ലെ​​ത്തി​​യെ​​ങ്കി​​ലും ഏ​​റെ​​ക്കാ​​ല​​ത്തി​​നു​​ശേ​​ഷം കു​​ടി​​യി​​റ​​ങ്ങേ​​ണ്ടി​ വ​​ന്ന കു​​ട്ടി​​യ​​മ്മ 1996 മു​​ത​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലാ​​യി​​രു​​ന്നു താ​​മ​​സം. സി​​​നി​​​മാ​​​ക്ക​​​ഥ​​​ക​​​ളെ വെ​​​ല്ലു​​​ന്ന ജീ​​​വി​​​ത​​​മാ​​​യി​​​രു​​​ന്നു ത്രേ​​​സ്യാ​​​മ്മ എ​​​ന്ന ശി​​​ക്കാ​​​രി കു​​​ട്ടി​​​യ​​​മ്മ​​​യു​​​ടേ​​​ത്.

1948 ൽ ​​​പാ​​​ലാ​​​യി​​​ൽ​​​നി​​​ന്നു മ​​​റ​​​യൂ​​​രി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റി​​​യ​​താ​​​ണ് കു​​​ട്ടി​​​യ​​​മ്മ​​​യു​​​ടെ കു​​​ടും​​​ബം. പാ​​ലാ​​യി​​ലെ ഒ​​രു സ്വ​​കാ​​ര്യ ബാ​​ങ്ക് പൊ​​ളി​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്നു കു​​ട്ടി​​യ​​മ്മ​​യും മാ​​താ​​പി​​താ​​ക്ക​​ളും ആ​​റു ​സ​​ഹോ​​ദ​​ര​​ങ്ങ​​ളും മ​​റ​​യൂ​​ർ ഉ​​ദു​​മ​​ല്‍​പേ​​ട്ട ചി​​ന്നാ​​റി​​ലേ​​ക്കു കു​​ടി​​യേ​​റി പാ​​ർ​​ത്തു. മ​​റ​​യൂ​​ര്‍ എ​​ത്തു​​മ്പോ​​ള്‍ കാ​​ട്ടു​​വാ​​സി​​ക​​ള്‍ മാ​​ത്ര​​മാ​​ണ് ഇ​​വി​​ടെ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. മ​​ല​​മ്പ​​നി മ​​റ​​യൂ​​രി​​നെ ക​​ട​​ന്നാ​​ക്ര​​മി​​ച്ച സ​മ​യം. മ​​ര​​ണം നി​​ത്യ​​സം​​ഭ​​വ​​മാ​​യി. കു​​ട്ടി​​യ​​മ്മ​​യു​​ടെ പി​​താ​​വ് എ​​ങ്ങോ​​ട്ടോ പോ​​യി, അ​​മ്മ ഇ​​ള​​യ​​കു​​ഞ്ഞു​​ങ്ങ​​ളെ എ​​ടു​​ത്ത് അ​​മ്മ​​വീ​​ട്ടി​​ലും. കു​​ട്ടി​​യ​​മ്മ വ​​രു​​മ്പോ​​ള്‍ കാ​​ണു​​ന്ന​​ത് ഒ​​രു വ​​രാ​​ന്ത​​യി​​ല്‍ അ​​ഭ​​യം പ്രാ​​പി​​ച്ച സ​​ഹോ​​ദ​​ര​​ങ്ങ​​ളെ​​യാ​​ണ്. വി​​ശ​​ന്നു ത​​ള​​ര്‍​ന്നു പ​​ഴ​​ങ്ങ​​ള്‍ കി​​ട്ടു​​മോ എ​​ന്ന​​റി​​യാ​​ന്‍ കാ​​ടു​ ക​​യ​​റു​​ന്ന​​താ​​ണ് വേ​​ട്ട​​യു​​ടെ തു​​ട​​ക്കം.

ഇ​​തി​​നി​​ട​​യി​​ല്‍ പ​​രി​​ച​​യ​​പ്പെ​​ട്ട വേ​​ട്ട​​ക്കാ​​രോ​​ടൊ​​പ്പം മൂ​​ത്ത സ​​ഹോ​​ദ​​ര​​ന്‍ കാ​​ടു ക​​യ​​റി. ഒ​​രി​​ക്ക​​ല്‍ സ​​ഹോ​​ദ​​ര​​ന്‍ ഇ​​ല്ലാ​​തെ​​യാ​​ണു വേ​​ട്ട​​ക്കാ​​ര്‍ മ​ട​ങ്ങി വ​​ന്ന​​ത്. കാ​​ട്ടു​​പോ​​ത്തി​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ അ​​പ​​ക​​ടം പ​​റ്റി​​യ സ​​ഹോ​​ദ​​ര​​നെ അ​​വ​​ര്‍ കാ​​ട്ടി​​ല്‍ ഉ​​പേ​​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.  ഒ​​രു രാ​​ത്രി​​മു​​ഴു​​വ​​ന്‍ സ​​ഹോ​​ദ​​ര​​നെ ഓ​​ര്‍​ത്ത്‌ ക​​ര​​ഞ്ഞാ​​ണ് കു​​ട്ടി​​യ​​മ്മ നേ​​രം വെ​​ളു​​പ്പി​​ച്ച​​ത്. രാ​​വി​​ലെ ഒ​​രു തോ​​ക്കും എ​​ടു​​ത്തു സ​​ഹോ​​ദ​​ര​​ങ്ങ​​ളെ​​ക്കൂ​​ട്ടി കാ​​ട്ടി​​ല്‍ അ​​ക​​പ്പെ​​ട്ട സ​​ഹോ​​ദ​​ര​​നെ തേ​​ടി​​യി​​റ​​ങ്ങി. ഒ​​ന്നു​കി​ല്‍ എ​​ല്ലാ​​വ​​രും ജീ​​വി​​ക്കു​​ക അ​​ല്ലെ​​ങ്കി​​ല്‍ ഒ​​രു​​മി​​ച്ചു മ​​രി​​ക്കു​​ക എ​​ന്ന​താ​യി​രു​ന്നു കു​​ട്ടി​​യ​​മ്മ​​യു​​ടെ തീ​​രു​​മാ​​നം. നീ​​രു വ​​ന്ന കാ​​ലു​​മാ​​യി ഒ​​രു പാ​​റ​​പ്പു​​റ​​ത്ത് ഇ​​രി​​ക്കു​​ന്ന സ​​ഹോ​​ദ​​ര​​നെ കു​​ട്ടി​​യ​​മ്മ ക​​ണ്ടെ​​ത്തു​​മ്പോ​​ള്‍ കൈ​യെ​​ത്താ​​വു​​ന്ന ദൂ​​ര​​ത്തു പു​​ലി​​ക​​ള്‍ ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും ഇ​​വ ആ​​രെ​​യും ഉ​​പ​​ദ്ര​​വി​​ച്ചി​​ല്ല. വ​​ച്ചു​​കെ​​ട്ടി​​യ കാ​​ലു​​മാ​​യി സ​​ഹോ​​ദ​​ര​​ന്‍ കു​​ട്ടി​​യ​​മ്മ​​യെ വെ​​ടി​​യു​തി​ർ​ക്കാ​ൻ പ​​രി​​ശീ​​ലി​​പ്പി​​ച്ചു. തോ​​ക്കു​​മാ​​യി വേ​​ട്ട​​യ്ക്കു സ​​ഹോ​​ദ​​ര​​ങ്ങ​​ളെ​​യും കൂ​​ട്ടി​​പോ​​യ കു​​ട്ടി​​യ​​മ്മ​​യ്ക്ക് ആ​​ദ്യ​​ത്തെ ദി​​വ​​സം ത​​ന്നെ ഒ​​രു കാ​​ട്ടു​ പോ​​ത്തി​​നെ വീ​​ഴ്ത്താ​​നാ​​യി.

മറയൂരിലെ ചുരുളിപ്പെട്ടിയുടെ കാറ്റിന് ചന്ദനത്തെക്കാളേറെ പെൺ ശിക്കാരിയെക്കുറിച്ചുള്ള കഥകളുടെ ഗന്ധമാണ്. ശിക്കാരി കുട്ടിയമ്മ എന്ന കേരളത്തിലെ ഏക പെൺ ശിക്കാരിയെക്കുറിച്ചുള്ള വീരകഥളാണ് കാടു പറയുക.

കേരള തമിഴ്നാട് അതിർത്തിയിൽ തിരുമൂർത്തികളുടെ താഴ് വാരത്തിലെ ചുരുളിപ്പെട്ടി എന്ന ഗ്രാമം. കുടുംബം പോറ്റാൻ സഹോദരൻമാർക്കൊപ്പം കാടു കയറിയ കുട്ടിയമ്മയ്ക്കു കാടു പിന്നെ ഹരമായി.സാമ്പത്തിക ബുദ്ധിമുട്ടു കാരണം പഠനം അവസാനിപ്പിച്ച് മറയൂരിലേക്കു തിരിച്ചു പോയതിനെപ്പറ്റി കുട്ടിയമ്മ പറഞ്ഞത് ഇങ്ങനെ: ‘‘മഠത്തിൽ നിന്നു അവധിക്കു വന്നപ്പോൾ വീടു പട്ടിണിയിലായി. പിന്നെ ഞാൻ മഠത്തിലേക്കു പോയില്ല. 1958 ലായിരുന്നു അത്.’’മറയൂരിലെത്തി മൂന്നാം നാൾ സഹോദരൻമാരായ പാപ്പച്ചനും തോമിയും കള്ളത്തോക്കുമായി കാടു കയറി. സഹോദരങ്ങളിലൊരാളെ കാട്ടുപോത്തു കുത്തിയപ്പോൾ, ചുമന്ന് ആശുപത്രിയിലെത്തിച്ചത് കുട്ടിയമ്മയുടെ നേതൃത്വത്തിൽ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles