ദേ​ശീ​യ​പാ​ത​യി​ൽ കൈ​ത​പ്പൊ​യി​ൽ പാ​ല​ത്തി​ന​ടു​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ടി​പ്പ​റി​ന​ടി​യി​ൽ​പ്പെ​ട്ട് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ചേ​വ​രം​ന്പ​ലം നെ​ല്ലോ​ളി മി​ത്ത​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ (സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റ് ക​ന​റാ​ബാ​ങ്ക് കോ​ഴി​ക്കോ​ട്) മ​ക​ൾ കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് ഒ​ന്നാം വ​ർ​ഷ എം​എ ബ​യോ​ള​ജി വി​ദ്യാ​ർ​ഥി​നി വി​ജി​ഷ (21), ഫ​റോ​ഖ് ചു​ങ്ക​ത്തെ എം​ബി​എ​ൽ കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി കു​റ്റി​ക്കാ​ട്ടൂ​ർ പൂ​വാ​ട്ട് പ​റ​ന്പ് ഹം​സ​യു​ടെ മ​ക​ൻ അ​ബ്ദു​ൾ വ​ഹാ​ബ് (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വൈകുന്നേരം 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. വ​യ​നാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്ക് തൊ​ട്ടു​മു​ന്നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ടി​പ്പ​റി​ന​ടി​യി​ൽ​പ്പെ​ടു​ക്ക​യാ​യി​രു​ന്നു. അ​ബ്ദു​ൾ വ​ഹാ​ബ് സം​ഭ​വ​സ്ഥ​ല​ത്തും വി​ജി​ഷ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ട‌ു​പോ​കു​ന്ന വ​ഴി​യു​മാ​ണ് മ​രി​ച്ച​ത്.

പ്രണയിത്തിലായിരുന്ന ഇരുവരും വയനാട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടത്തില്‍ പെട്ടത് എന്നാണ് അറിയുന്നത്.കോഴിക്കോട്ടെ കോളേജ് വിദ്യാര്‍ത്ഥികളായ അബ്ദുള്‍ വഹാബും വിജിഷയും വയനാട്ടിലേക്ക് പോയത് വീട്ടുകാരറിയാതെയെന്നും സുചനയുണ്ട്.