ന്യൂഡല്‍ഹി: കേരളത്തിന് പുതിയ ഗവര്‍ണറായി മുന്‍മന്ത്രി ആരിഫ് മുഹമ്മദ് ഖാനെ തിരഞ്ഞെടുത്തു. ഇന്ന് 11 മണിക്കാണ് പുതിയ ഗവര്‍ണര്‍മാരെ നിശ്ചയിച്ചുകൊണ്ടുള്ള പ്രഖ്യാപനം രാഷ്ട്രപതി ഭവന്‍ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിന് പുറമെ മറ്റ് അഞ്ച് സംസ്ഥാനങ്ങളിലേക്കും പുതിയ ഗവര്‍ണര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്.
ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി ബന്ദാരു ദത്താത്രേയയേയും
രാജസ്ഥാന്‍ ഗവര്‍ണറായി കല്‍രാജ് മിശ്രയേയും മഹാരാഷ്ട്ര ഗവര്‍ണറായി ഭഗത് സിങ്ങ് കോഷ്യാരിയേയും തെലങ്കാന ഗവര്‍ണറായി തമിഴ്‌നാട് മുന്‍ ബിജെപി അധ്യക്ഷ തമിഴ് ഇസൈ സൗന്ദര്‍രാജനേയും തിരഞ്ഞെടുത്തു.
നിലവിലെ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ഈ മാസം നാലിന് സ്ഥാനാമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ ഗവര്‍ണറെ നിയമിച്ചിരിക്കുന്നത്.
മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ആരിഫ് ഖാന്‍ മുന്‍പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുമായി പിണങ്ങി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. നിരവധി വട്ടം എംപിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Leave a Reply