പേഴ്‌സ്‌ എന്നാല്‍ നമുക്ക് പണവും കാര്‍ഡുകളുമടക്കമുള്ള വില പിടിപ്പുള്ള പലതും സൂക്ഷിയ്‌ക്കുന്ന ഇടമാണ്. എന്നാല്‍ ചില വസ്‌തുക്കള്‍ പേഴ്‌സില്‍ വച്ചാല്‍ പണം നിറയുമെന്നാണ്‌ ശാസ്‌ത്രം പറയുന്നത്‌. വളരെ ലളിതമായ ഇത്തരം വഴികള്‍ പരീക്ഷിച്ചു നോക്കൂ വ്യത്യാസമറിയാം.

ആലിന്റെ ഇല പഴ്‌സില്‍ വയ്‌ക്കുന്നത്‌ പണവും അഭിവൃദ്ധിയും വരാന്‍ ഏറെ നല്ലതാണ്‌. ആലിന്റെ ഒരു ഇലയെടുത്ത്‌ വെള്ളം കൊണ്ടു കഴുകിത്തുടച്ചു വൃത്തിയാക്കി മടങ്ങാത്ത രീതിയില്‍ പഴ്‌സില്‍ വയ്‌ക്കുക.

Image result for banyan tree leafഒരു വെളുത്ത പേഴ്‌സില്‍ ഒരു ഒറ്റ രൂപാ നോട്ടും ഒരു 20 രൂപാ നോട്ടും വയ്‌ക്കുക. ഇത്‌ സാധിയ്‌ക്കുമെങ്കില്‍ സില്‍വര്‍ പേപ്പറില്‍ പൊതിഞ്ഞു സൂക്ഷിയ്‌ക്കുക. അല്ലെങ്കില്‍  പേഴ്‌സില്‍ അല്‍പം അരി വയ്‌ക്കുക, ക്ഷേത്രത്തില്‍ പോകുമ്പോള്‍ ലക്ഷ്‌മീ ദേവിയ്‌ക്കു സമര്‍പ്പിയ്‌ക്കുക. പഴ്‌സില്‍ ശ്രീയന്ത്രം വയ്‌ക്കുന്നതും പണവും അഭിവൃദ്ധിയുമുണ്ടാകാന്‍ നല്ലതാണ്‌. വിഷ്‌ണുവിന്റെ കാലുഴിയുന്ന ലക്ഷ്‌മീദേവിയുടെ ചിത്രം പേഴ്‌സില്‍ വയ്‌ക്കുന്നതും ഏറെ നല്ലതാണ്‌. ഓവല്‍ ആകൃതിയുള്ള വെള്ള കല്ല്‌ പഴ്‌സില്‍ വയ്‌ക്കുന്നതും ഏറെ ഗുണം നല്‍കും. ഇത്‌ പൊസറ്റീവിറ്റി വര്‍ദ്ധിപ്പിയ്‌ക്കും.