ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി പോലീസ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ‘പോലീസ്- പരിസ്ഥിതിയുടെ സംരക്ഷകർ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാവണം ചിത്രരചന നടത്തേണ്ടത്.
18 വയസ്സിന് താഴെയുളള കുട്ടികള്‍ക്ക് പങ്കെടുക്കാം. എ3/എ4 അളവുകളില്‍ ഓയില്‍, അക്രിലിക്, പെന്‍സില്‍, ചാര്‍ക്കോള്‍, വാട്ടര്‍കളര്‍ എന്നിവയില്‍ ഒന്ന് ഉപയോഗിച്ച് ചിത്രങ്ങള്‍ വരയ്ക്കാം. പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചാം തീയതി അര്‍ദ്ധരാത്രിക്ക് മുന്‍പായി കിട്ടുന്ന വിധത്തില്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലാണ് ചിത്രങ്ങള്‍ അയയ്ക്കേണ്ടത്. കുട്ടിയുടെ പേര്, ജനനത്തീയതി, വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസസ്ഥാപനത്തിന്‍റെ പേര് എന്നിവയും ചിത്രത്തിനൊപ്പം അയയ്ക്കണം. 10,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 8,000 രൂപയും 5,000 രൂപയും സമ്മാനമായി ലഭിക്കും. സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ കേരളാ പോലീസിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യും.
മുതിര്‍ന്നവര്‍ക്കായി ഇതേവിഷയത്തില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോഗ്രാഫി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 10,000, 8,000, 5,000 രൂപ സമ്മാനമായി ലഭിക്കും.
ലോകപരിസ്ഥിതിദിനമായ ശനിയാഴ്ച എല്ലാ പോലീസ് സ്റ്റേഷനിലും പരിസരത്തും കുറഞ്ഞത് അഞ്ച് വൃക്ഷത്തൈവീതം വച്ചുപിടിപ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചുവേണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply