സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകൾ പലതും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി തീർന്നിരിക്കുകയാണ്. ‘സേവ് ദ ഡേറ്റ് ആയിക്കോളൂ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹം കാണുന്നുണ്ട്’ എന്ന ഒരു ക്യാപ്ഷനോട് കൂടി സംസ്ഥാന പൊലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജ് നടത്തിയ പ്രതികരണത്തിനെതിരെ ശബ്ദമുയർത്തിയിരിക്കുകയാണ് ജനങ്ങൾ ഇപ്പോൾ. ഇതിനേക്കാൾ വലിയ സംഭവങ്ങൾ നടന്നിട്ടും തിരിഞ്ഞു നോക്കാതെ, നടപടിയെടുക്കാതെ ഇത് കണ്ടപ്പോൾ മാത്രം പ്രതികരിക്കുവാൻ വന്ന് സദാചാര പോലീസ് ആവുകയാണോ എന്നാണ് ഏവരും ചോദിക്കുന്നത്. “കുട്ടികൾ കാണുന്നു എന്ന് അല്ലെ പറഞ്ഞുള്ളു അതിനാണോ” എന്നാണ് അതിനുള്ള മറുപടി പോലീസ് നൽകിയിരിക്കുന്നത്.

ചില കമന്റുകളിലൂടെ…

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“പോലീസ്‌ ആയാൽ മതി, സദാചാര പോലീസ്‌ ആകണ്ട”
“സിനിമകളിലെ hot scene നോളം വരില്ലല്ലോ ഇതൊന്നും?!!.. കൊടുംകാറ്റിൽ ആന പാറി പോകുബോഴാണ് അപ്പൂപ്പന്റെ കോണകം പാറിയ കഥ ..”
“നാട്ടിൽ നില നിൽക്കുന്ന നിയമത്തിന് നിരക്കാത്തത് വല്ലതും സംഭവിക്കാതെ പോലീസ് എന്തിന് ഇടപെടണം ..? നിങ്ങളെ ആരാണ് സദാചാര പോലീസ് കളിക്കുന്ന ക്രിമിനൽ കുറ്റവാളികളുടെ നിലവാരത്തിൽ എത്തിക്കുന്നത്?”
“ഇനി വീഡിയോ എടുക്കുന്നവരെ കാണുബോൾ എറിഞ്ഞു ഇടണം മാമാ അല്ല പിന്നെ 🙏🙏🤭🤭😂”
“പ്രായഭീദമന്യേ പീഡിപ്പിച്ചു കൊല്ലുന്നതും പ്രായമായില്ലന്ന് പറഞ്ഞു വിട്ടയക്കുന്നതും കുഞ്ഞുങ്ങൾ കാണുന്നുണ്ട് ..ഹെൽമെറ്റ് വൈക്കത്തവരെ എറിഞ്ഞിടുന്നതും കുഞ്ഞുങ്ങൾ കാണുന്നുണ്ട്. സേവ് ദി ഡേറ്റ് ഇത്രയ്ക്ക് പറയാനൊന്നുമില്ല .. വ്യക്തിസ്വാതന്ത്യം .. നല്ലത് എടുക്കുക ചീത്ത പുറന്തള്ളുക .. ഇത് അച്ഛനമ്മമാർ കുട്ടികളെ പറഞ്ഞു പഠിപ്പിച്ചാൽ തീരാവുന്ന പ്രേശ്നമേ ഒള്ളൂ ..അങ്ങനാണേൽ ഹിന്ദി സിനിമ .. ഇംഗ്ലീഷ് സിനിമ ഒന്നും കാണാൻ പറ്റില്ലല്ലോ .. എന്തിനേറെ പറയുന്നു .. പഴയ മലയാളം സിനിമ പോലും കാണാൻ പറ്റില്ല ..”
“ഇപ്പോളാണു സദാചാര പോലീസിങ്ങിംഗ്‌ എന്ന വാക്ക്‌ ശരിക്ക്‌ അർത്ഥ വത്തായത്‌.. നമിച്ച്‌ സാറന്മാരേ… ലാത്തി നീട്ടിയങ്ങ്‌ എറിയ്‌ 🤐”
“കുട്ടികൾ കാണുന്നു എന്ന് അല്ലെ പറഞ്ഞുള്ളു അതിനാണോ? ഈ ന്യായം പറഞ്ഞ് കുട്ടികളെ ഹ്യൂമൻ ഷീൽഡ് ആക്കി രക്ഷപ്പെടല്ലേ സാർ. ഇതിന്റെ അപ്പുറമുള്ളത് കുട്ടികളുടെ വിരൽ തുമ്പിൽ ഇന്ന് ലഭ്യമാണ് എന്ന് നിങ്ങൾക്കും അറിയാവുന്നതാണ്.വാളയാറിലെ കുഞ്ഞുങ്ങളോട് ഗുരുതരമായ അനീതി കാണിച്ചതും അതിന് കാരണമായ വർ സർവീസിൽ തുടരുന്നതും ലാത്തി കൊണ്ട് എറിഞ്ഞ് വീഴ്ത്തി ആളെ ICU ലാക്കിയതും ലോക്കപ്പുകളിൽ ആളെ തല്ലിക്കൊല്ലുന്നതുമെല്ലാം കുട്ടികൾ കാണുന്നതിന് പ്രശ്നമില്ലേ സാർ?അല്ല അതിനൊന്നും ഇങ്ങനെ നിങ്ങള് പോസ്റ്റിട്ട് കണ്ടില്ല അതാ ചോദിച്ചെ. ചോദിച്ചത് തെറ്റാണെങ്കി ക്ഷമിക്കണം സാർ.”