ഷിബു മാത്യൂ.

കൊറോണാ വൈറസ്. ലോകത്ത് ആകെ മരണം 22000 കടന്നു. ഇറ്റലിയിൽ മരണം 7500. സ്പെയിനിലെ മരണനിരക്ക് ചൈനയെ മറികടക്കന്നു. അമേരിക്ക ഭീതിയിൽ. മരണം 1000 ത്തിന് മുകളിൽ. രോഗം ബാധിച്ചവർ കണക്കിനും മുകളിൽ. ആഗോളതലത്തിൽ ഇപ്പോൾ നല്കുന്ന വിവരങ്ങളാണിത്. വികസിത രാജ്യങ്ങളേക്കാൾ വികസ്വര രാജ്യങ്ങൾ കൊറോണാ വൈറസിനെ നേരിടാൻ പര്യാപ്തമാണ് എന്ന് തെളിയിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരള മുഖ്യമന്തി പിണറായി വിജയൻ അല്പം മുമ്പ് വാർത്താ സമ്മേളനം നടത്തി. ലോക് ഡൗൺ ഫലപ്രദമെന്ന് ആദ്യമേ മുഖ്യമന്ത്രി പറഞ്ഞു. പോലീസ് അതിര് വിടുന്നത് ഒഴിവാക്കണം. രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവർ പതിനാറ്. അറുനൂറ്റി നാപ്പത്തൊമ്പത് പേർക്ക് രോഗബാധയുണ്ടെന്ന് സ്ഥിതീകരിച്ചു. ഡെൽഹിയിൽ ഡോക്ടറിനും കുടുംബത്തിനും രോഗബാധയുണ്ടായത് നിർഭാഗ്യകരം. 900 പേർ ഡെൽഹിയിൽ നിരീക്ഷണത്തിലാണ്. മുബൈയിലെ ചേരിയിൽ 2 പേർക്ക് രോഗം സ്ഥിതീകരിച്ചു. നിയന്ത്രണാധീതമായി ലോകത്ത് കൊറോണാ വൈറസ് പടരുമ്പോൾ അത് തടയുവാൻ കേരളത്തിന് സാധിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. ഗവൺമെന്റും അരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ കേരള ജനതയോട് മുഖ്യമന്ത്രി.

കേരളത്തിലെ അവസ്ഥ.
വീടുകളിൽ നിരീക്ഷിണത്തിൽ കഴിയുന്നവർ – ഒരു ലക്ഷത്തി ആയിരത്തി നാനൂറ്റി രണ്ടു പേർ.
ആശുപത്രിയിൽ നിരീക്ഷിണത്തിൽ – അറുനൂറ്റിയൊന്ന് പേർ.
ചികിത്സയിൽ കഴിയുന്നവർ – നൂറ്റി ഇരുപത്തിയാറ്.
170000 കോടിയുടെ പാക്കേജ് കേന്ദ്രം നടപ്പാക്കുമ്പോൾ
കേരളത്തിന് എല്ലാത്തിനും കൃത്യമായ കണക്കുണ്ട്. അതു കൊണ്ടു തന്നെ കേരളം ലോകത്തിന് മാതൃകയാകുന്നു.