ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ആദ്യമായി കീഹോൾ ശസ്ത്രക്രിയയിലൂടെ തലയിലെ ട്യൂമർ നീക്കം ചെയ്തു. ലീഡ്‌സിൽ നിന്നുള്ള 40 വയസ്സുകാരിയായ റുവിംബോ കവിയ ഒരു നേഴ്സായി ആണ് ജോലി ചെയ്യുന്നത്. ട്യൂമർ മൂലമുള്ള വേദന കാരണം അവർക്ക് ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. കീഹോൾ ശസ്ത്രക്രിയയിലൂടെ തലച്ചോറിലെ ട്യൂമർ നീക്കം ചെയ്തത് എൻഎച്ച്എസിൻ്റെ ചികിത്സാ ചരിത്രത്തിലെ ഒരു നാഴികകല്ലായാണ് കണക്കാക്കപ്പെടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ശസ്ത്രക്രിയയ്ക്ക് മുൻപ് ലീഡ്‌സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ വിദഗ്ധർ 3D സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരവധി തവണ ശസ്ത്രക്രിയ പരിശീലിച്ചിരുന്നു. നേരത്തെ ഇത്തരം ഒരു ട്യൂമർ നീക്കം ചെയ്യുന്നതിന് സങ്കീർണമായ ശസ്ത്രക്രിയകൾ ആവശ്യമായിരുന്നു. ഇതിനായി തലയോട്ടിയുടെ വലിയ ഒരു ഭാഗം നീക്കം ചെയ്ത് നടത്തുന്ന ശസ്ത്രക്രിയ വലിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.


ട്യൂമർ നീക്കം ചെയ്യാനായി റുവിംബോ കവിയന് നടത്തിയ ശസ്ത്രക്രിയയ്ക്ക് വെറും മൂന്നു മണിക്കൂർ മാത്രമേ വേണ്ടി വന്നുള്ളൂ. അത് മാത്രമല്ല ശാസ്ത്രക്രിയ നടത്തിയ ആ ദിവസം തന്നെ അവർക്ക് എഴുന്നേറ്റ് നടക്കാനും സാധിച്ചു. സാങ്കേതികവിദ്യയിലെ പുരോഗതി അർത്ഥമാക്കുന്നത് കാവിയ അനുഭവിച്ചതുപോലുള്ള മുഴകൾ ചികിത്സിക്കാൻ ഇപ്പോൾ അപകടസാധ്യത കുറവാണെന്ന് ന്യൂറോ സർജൻ അസിം ഷെയ്ഖ് പറഞ്ഞു. ട്രസ്റ്റിലെ 3D പ്ലാനിംഗ് സർവീസിന്റെ തലവനായ ബയോമെഡിക്കൽ എഞ്ചിനീയർ ലിസ ഫെറി രോഗിയുടെ തലയോട്ടിയുടെ ഒരു മാതൃക നിർമ്മിച്ചിരുന്നു. അതുവഴി ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പ് പരിശീലനം നടത്താൻ ശസ്ത്രക്രിയ മെഡിക്കൽ സംഘത്തിന് കഴിയും.