കഴിഞ്ഞദിവസം അന്തരിച്ച തൃപുര മന്ത്രിയായിരുന്ന സി.പി.എം സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. കൃഷ്ണപുര്‍ മണ്ഡലത്തില്‍ മത്സരിച്ച ഫിഷറീസ്, സഹകരണ വകുപ്പ് മന്ത്രിയായിരുന്ന ഖഗേന്ദ്ര ജമതിയ (64) ആണ് പരാജയപ്പെട്ടത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥി അതുല്‍ ദേബബര്‍മ 16,​730 വോട്ടുകള്‍ നേടിയാണ്‌ ജമതിയെ പരാജയപ്പെടുത്തിയത്. ജമതിയയ്ക്ക് 14,​735 വോട്ട് മാത്രമെ കിട്ടിയുള്ളൂ. 397 വോട്ട് നേടി കോണ്‍ഗ്രസിലെ സരതല്‍ ജമതിയ മൂന്നാം സ്ഥാനത്തെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രക്താര്‍ബുദത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വച്ച്‌ വെള്ളിയാഴ്ചയായിരുന്നു ജമതിയയുടെ അന്ത്യം. കഴിഞ്ഞ മാസം 19ന് അഗര്‍ത്തലയിലെ ഗോവിന്ദ് വല്ലഭ് പന്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ജമതിയയെ പിന്നീട് എയിംസിലേക്കു മാറ്റുകയായിരുന്നു.ജമതിയ വിജയിക്കാത്തതിനാല്‍ കൃഷ്ണപുര്‍ മണ്ഡലത്തില്‍ ഉപതരിഞ്ഞെടുപ്പ് വേണ്ടിവരില്ല.