തട്ടിക്കൊണ്ടുപോകുന്നതിനിടെ ഓടുന്ന കാറിന്റെ ഡിക്കിയില്‍ നിന്ന് യുവതി ചാടി രക്ഷപ്പെടുന്ന രംഗം വൈറലാകുന്നു.  കഴിഞ്ഞ ചൊവ്വാഴ്ച  അമേരിക്കയിലുള്ള ആൽബമാ സ്‌റ്റേറ്റിലുള്ള ബര്‍മിംഗ്ഹാം സിറ്റിയിലാണ് സംഭവം ഉണ്ടായത് . പോലീസ് പറയുന്നത് ഇങ്ങനെ.. ഇരുപത്തിയൊന്നുകാരി യുവതി സ്വന്തം അപ്പാർട്മെന്റിലേക്ക് നടന്നുപോകുന്നതിനിടെ അക്രമി തോക്കുകാണിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. പണമില്ലെന്ന് പറഞ്ഞപ്പോള്‍ കാറിന്റെ ഡിക്കിയില്‍ കയറാൻ അക്രമി ആവശ്യപ്പെടുകയും യുവതി അനുസരിക്കുകയുമായിരുന്നു.
നഗരത്തിലെ പല സ്ഥലങ്ങളിലൂടെ കറങ്ങുന്നതിനിടയിൽ അക്രമി ബിർമിങ്ഹാമിലുള്ള ഒരു പെട്രോൾ സ്റ്റേഷനിൽ കയറുകയും തിരിച്ചു വന്ന് കാറിൽ കയറി പുറപ്പെടുന്നതിനിടയിൽ വേഗത്തില്‍ ഓടുന്ന കാറില്‍ നിന്ന് യുവതി പുറത്തേക്ക് ചാടുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കടയിലേക്ക് ഓടിക്കയറിയ യുവതി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. നിസ്സാര പരിക്കുകളോടെ യുവതി പോലീസില്‍ അഭയം തേടി. യുവതി പുറത്തുചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത് .