ഓർഡർ ചെയ്ത പൂക്കൾ പൂക്കള്‍ പറഞ്ഞ സമയം വിരിഞ്ഞില്ലെന്ന പേരിൽ നിരവധി തോട്ടക്കാരെ ഉത്തര കൊറിയൻ ഭരണാധികാരി കിം തടവിലാക്കി എന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ വടക്കന്‍ റിയാംഗംഗ് പ്രവിശ്യയിലെ സാംസു കൗണ്ടിയില്‍ നിന്നുള്ള ഫാം മാനേജരായ ഹാന്‍ എന്നയാളെയും കിം ആറ് മാസത്തേക്ക് ജയിലിലടച്ചു. ഇതോടൊപ്പം മറ്റൊരു ഫാം ഗാര്‍ഡനറായ 40 കാരനായ ചോയെയും ലേബര്‍ ക്യാമ്പില്‍ മൂന്ന് മാസം തടവിന് ശിക്ഷിച്ചു. ഗ്രീന്‍ ഹൗസ് ബോയിലറുകളുടെ ഊഷ്മാവ് കൃത്യമായി സജ്ജീകരിച്ചിരുന്നില്ലെന്നാണ് ഇയാള്‍ക്കെിരായ ആരോപണം.
കിമ്മിന്റെ പിതാവിന്റെ ജന്‍മവാര്‍ഷികദിനമായ ഫെബ്രുവരി 16 ലെ ആവശ്യത്തിന് വേണ്ടിയാണ് പൂക്കള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. ആ തിയതിക്ക് മുൻപായി അവ വിരിയുമെന്നായിരുന്നു തോട്ടക്കാർ ഉറപ്പ് പറഞ്ഞത് . പക്ഷെ പൂക്കള്‍ പറഞ്ഞ സമയത്ത് വിരിഞ്ഞില്ല. ഇതിനെ തുടർന്നാണ് കിം ഇവരെ ലേബര്‍ ക്യാമ്പിലേക്ക് അയച്ചത് എന്നാണ് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിളങ്ങുന്ന നക്ഷത്ര ദിനം എന്നാണ് ഉത്തരകൊറിയയില്‍ പിതാവിന്റെ ജന്മദിനം അറിയപ്പെടുന്നത്. ആനി ദിവസം ഉത്തര കൊറിയന്‍ നഗരങ്ങളിലെ തെരുവുകള്‍ മുഴുവന്‍ കിംജോംഗിലിയ എന്ന് വിളിക്കപ്പെടുന്ന ചുവന്ന പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്ന പതിവുണ്ട്. 1988-ല്‍ കിം ജോങ് ഇല്ലിന്റെ ജന്മദിനം പ്രമാണിച്ച് ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ കാമോ മോട്ടോട്ടെരു ഉണ്ടാക്കിയെടുത്തതാണ് ‘അനശ്വര പുഷ്പം’ എന്നും അറിയപ്പെടുന്ന കിംജോംഗിലിയാസ്.
Leave a Reply