കിം കിം കിം എന്ന ഗാനം ജനശ്രദ്ധമാകുമ്പോൾ തൻ്റെ സിനിമാ ഗാനം വൈറലായതിൻ്റെ സന്തോഷത്തിലാണ് ഇരിങ്ങാലക്കുടക്കാരൻ രാം സുരേന്ദർ . റാം സംഗീതം നൽകിയ ജാക് എൻ ജില്ലിലെ കിം കിം കിം എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയത് മഞ്ചു വാര്യരും എഴുതിയത് ബി.കെ ഹരിനാരായണനും ആണ്.

ഒരു കാലത്ത് സൂപ്പർ ഹിറ്റായ ‘ചെമ്പകമേ’.. തുടങ്ങി നിരവധി ഗാനങ്ങൾക്ക് ഓർക്കസ്ട്രേഷൻ ചെയ്യുകയും , നിരവധി ഹിറ്റ് ആൽബം സോങ്ങുകൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുകയും ചെയ്ത രാം സുരേന്ദറിൻ്റെ 25 കൊല്ലത്തെ കാത്തിരിപ്പാണ് ഇപ്പോൾ സഫലമാകുന്നത്. സന്തോഷ് ശിവൻ എന്ന പ്രതിഭയുടെ ചിത്രത്തിലൂടെ പുതിയൊരു തുടക്കം നടത്താൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് റാം .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ഗാനത്തിന്റെ വലിയൊരു പ്രത്യേകതയെന്നു പറയുന്നത് ഇത് പാടിയിരിക്കുന്നത് മഞ്ജുവാര്യര്‍ ആണ്. ‘ഉറുമി’ക്ക് ശേഷം ഒന്‍പത്‌വര്‍ഷത്തെ ഇടവേളകഴിഞ്ഞാണ് സന്തോഷ് ശിവന്‍ ഒരു മലയാള സിനിമ സംവിധാനം ചെയ്യുന്നത്. അതിനാല്‍ തന്നെ ചിത്രത്തിന് വലിയ പ്രതീക്ഷയാണുള്ളത്. സൗബിന്‍ ഷഹീര്‍, കാളിദാസ് ജയറാം, നെടുമുടിവേണു, അജു വര്‍ഗീസ്, ബേസിൽജോസഫ്, ഇന്ദ്രന്‍സ് , എസ്തര്‍ അനില്‍, സേതുലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

കിം കിം കിം ശ്രദ്ധിക്കപ്പെട്ടതോടെ സംഗീത സംവിധായകൻ റാമിനെ തേടി സിനിമ മേഖലയിൽ നിന്നും സംഗീത ലോകത്തു നിന്നും നിരവധി വിളികൾ എത്തുന്നു. 9526355443 റാം സുരേന്ദർ. ജാക്ക് എൻ ജില്ലിൽ തന്നെ ഇനിയും മൂന്നു വ്യത്യസ്ത ഗാനങ്ങൾ കൂടി റാമിൻ്റേതായി പുറത്തിറങ്ങാനുണ്ട്..