ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

തൻറെ അമ്മ എലിസബത്ത് രാജ്ഞിയുടേത് പോലെ തന്നെ നിസ്വാർത്ഥ സേവനം താനും നടത്തുമെന്ന് ഹൗസ് ഓഫ് പാർലമെൻറിലെ ആദ്യ പ്രസംഗത്തിൽ ചാൾസ് മൂന്നാമൻ രാജാവ്. ജനാധിപത്യത്തെ എന്നും ജീവനുള്ളതാക്കുന്നത് പാർലമെൻറ് ആണെന്നും അദ്ദേഹം പറഞ്ഞു. ഹൗസ് ഓഫ് കോമൺസ് ആൻഡ് ലോർഡ്‌സിലെ സ്പീക്കർമാരുടെ അനുശോചനത്തിനെ തുടർന്നാണ് അദ്ദേഹം പാർലമെന്റിനെ അഭിസംബോധന ചെയ്തത്. വളരെ ചെറുപ്പത്തിൽ തന്നെ തന്റെ രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ തുടങ്ങിയ ആളാണ് എലിസബത്ത് രാജ്ഞി എന്നും രാജ്യത്തിൻറെ സുസ്ഥിര നടത്തിപ്പിന് വേണ്ടി ഭരണഘടന നിലനിർത്താൻ അവർ എന്നും ജാഗ്രത പുലർത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM

1097ൽ പണികഴിപ്പിച്ച വെസ്റ്റ്മിൻസ്റ്റർ ഹാൾ ബ്രിട്ടീഷ് ചരിത്രത്തിലെ പല സുപ്രധാന ചടങ്ങുകൾക്കും പങ്കുവഹിച്ചിട്ടുണ്ട്. തിങ്കളാഴ്ച നടന്ന വെസ്റ്റ്മിൻസ്റ്റർ സന്ദർശനത്തിൽ സഭകളിലെ അംഗങ്ങൾ പുതിയ രാജാവിനോടുള്ള തങ്ങളുടെ വിശ്വസ്തത പ്രതിജ്ഞ ചെയ്യുകയും ചെയ്തു. എലിസബത്ത് രാജ്ഞിയുടെ പ്രതിബദ്ധത, ദയ, നർമ്മം, ധൈര്യം, വിശ്വാസം എന്നിവ താൻ എന്നും ഓർക്കുമെന്നും രാജ്ഞിയുടെ ജീവിതം തനിക്കെന്നും വഴികാട്ടി ആണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാൾസ് മൂന്നാമനെ രാജാവായി സ്വാഗതം ചെയ്യുന്നതിലുള്ള സന്തോഷം ഹാളിൽ ഉണ്ടായിരുന്നവർ പ്രകടിപ്പിച്ചു.