ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കിംഗ്സ് നോർട്ടനിലെ റെസിഡൻഷ്യൽ സ്ട്രീറ്റ് പോലീസ് സീൽ ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. താമസക്കാരോട് അകത്തു നിൽക്കാൻ പറഞ്ഞതിന് ശേഷമായിരുന്നു സംഭവം. ഗ്രീവ്സ് സ്ക്വയറിലെ പൂന്തോട്ടങ്ങളിൽ തിരച്ചിൽ നടത്തുകയും ഒരു മണിക്കൂറിലധികം സംഭവസ്ഥലത്ത് ഉദ്യോഗസ്ഥർ തുടരുകയും ചെയ്തു. എന്റെ അമ്മയെ വീട്ടിൽ നിന്ന് പോകാൻ പോലീസ് അനുവദിക്കുന്നില്ലെന്നും, അകത്തു തന്നെ നിൽക്കാൻ ആവശ്യപ്പെട്ടതായും ഗ്രീവ്സ് സ്ക്വയറിൽ താമസിക്കുന്ന നാട്ടുകാരൻ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിൽ സ്ട്രീറ്റിന്റെ ഇരുവശവും പോലീസ് സീൽ ചെയ്തിരിക്കുകയാണ്. സംഭവസ്ഥലത്ത് നിരവധി പോലീസ് വാഹനങ്ങൾ എത്തിയിട്ടുണ്ട്. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് പോലീസ് എത്തിയതെന്ന് പരിസരവാസികൾ പറയുന്നു. റോഡിന്റെ ഇരുവശവും രാവിലെ കാണുന്നത് പോലീസ് ഉദ്യോഗസ്ഥരെയാണെന്നും അവർ പറഞ്ഞു. ഗൗരവമായ ഒരു വിഷയത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും, കൂടുതൽ വിവരങ്ങൾ സമയമാകുമ്പോൾ അറിയിക്കാം എന്നുമാണ് വെസ്റ്റ് മിഡ്‌ലാൻഡ് പോലീസ് അറിയിച്ചത്.

കിങ്‌സ് നോർട്ടനിൽ അപ്രതീക്ഷിത സംഭവം നടന്നതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശവാസികൾ ആരും തന്നെ പ്രതികരണവുമായി രംഗത്ത് വന്നിട്ടില്ല. പലവിധ കാരണങ്ങൾ അഭ്യൂഹങ്ങളായി പ്രചരിക്കുന്നുണ്ടെങ്കിലും പോലീസ് വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ അറിയാൻ സാധിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിൽ യുകെയുടെ വിവിധ ഇടങ്ങളിൽ റിപ്പോർട്ട്‌ ചെയ്ത് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള അന്വേഷണമാണെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.