മുന്നൂറോളം സീരിയലുകളിൽ അഭിനയിച്ച നടൻ. നായകമായും പ്രതിനായകനായും വില്ലൻ ആയും എല്ലാം സീരിയൽ ലോകത്തിലും അതുപോലെ തന്നെ സിനിമ ലോകത്തിലും തന്റേതായ മുഖം പതിപ്പിച്ച കിഷോർ പീതാംബരൻ ഈ താരത്തിന്റെ മുഖം ഒരുവട്ടമെങ്കിലും ടെലിവിഷനിൽ കാണാത്ത മലയാളികൾ ഇല്ല എന്ന് വേണം പറയാൻ.

തിരുവനന്തപുരം പാലോട് ആണ് കിഷോർ താമസിക്കുന്നത്. ഭാര്യ സരിതക്കും രണ്ടു മക്കൾക്കും ഒപ്പം ഉള്ളത്കൊണ്ട് ജീവിക്കുന്ന ഒരു പച്ചയായ മനുഷ്യൻ. പഠിക്കുന്ന കാലം മുതൽ അഭിനയത്തോട് അമിതാവേശമായിരുന്നു. ഡിഗ്രിക്ക് ശേഷം ജോലിക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെ പ്രൊഫഷണൽ നാടകത്തിൽ സജീവമായി.

നവോദയ, ഉദയ, അനന്തപുരി, ദേശാഭിമാനി തുടങ്ങി പല സമിതികളിലും പ്രവർത്തിച്ച നടൻ പിന്നീട് സീരിയലിലും സിനിമയിലും സജീവമായി. സീരിയലിൽ പ്രേക്ഷകർ ഏറ്റെടുത്തതോടെ അതു തന്നെ ജീവിത മാർഗമായി താരം സ്വീകരിച്ചു. അങ്ങാടിപ്പാട്ട് എന്ന പരമ്പരയിൽ എത്തിയതിന് ശേഷം നിരവധി അവസരങ്ങൾ കിഷോറിനെ തേടിയെത്തി.

അലകൾ, സാഗരം, ഹരിചന്ദനം, ഊമക്കുയിൽ, സ്ത്രീജന്മം, ഹരിചന്ദനം, മഞ്ഞുരുകും കാലം തുടങ്ങി 300 ഓളം സീരിയലുകളിൽ ഇതിനോടകം നടൻ അഭിനയിച്ചു. കാഞ്ചീപുരത്തെ കല്യാണം, തിങ്കൾ മുതൽ വെള്ളി വരെ, കിങ് ആൻഡ് കമ്മീഷണർ, സിംഹാസനം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാഞ്ചീപുരത്തെ കല്യാണത്തിൽ പ്രധാന വില്ലൻ വേഷത്തിലാണ് കിഷോർ എത്തിയത്. 37 ദിവസം സീരിയലിൽ നിന്നും മാറി നിന്ന ശേഷമാണ് കിഷോർ ആ സിനിമയ്ക്ക് വേണ്ടി സമയം കണ്ടെത്തിയത്. ‘കിഷോർ ഇനി സീരിയലിലേക്കില്ല സിനിമ മാത്രമേ ചെയ്യുന്നുള്ളൂവെന്ന് വാർത്തകൾ പ്രചരിച്ചു. ഇതോടെ രണ്ട് മാസം ജോലിയില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നുവെന്ന് കിഷോർ പറയുന്നു.

നേരത്തെ ഒരു മാഗസിന് നൽകിയ അഭിമുഖത്തില്‍ കിഷോർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് ഡ്രൈവിങ് അറിയാം. ഏതു വണ്ടിയും ഓടിക്കും. അങ്ങനെ വരുമാനത്തിനായി ഡ്രൈവിങ് പണിക്കിറങ്ങി. അതിനു ശേഷമാണ് സരയുവില്‍ അവസരം ലഭിച്ചതും വീണ്ടും അഭിനയത്തിൽ സജീവമായതും.

അഭിനയത്തിലേക്ക് ആരും വിളിക്കാതെ ആയതോടെ താനും കുടുംബവും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി. എന്നാൽ ഡ്രൈവിങ്ങ് പണിയാണ് ജീവിതത്തിൽ തുണ ആയത്. റിസ്‌ക്ക് എടുക്കാൻ തയ്യാറല്ലെങ്കിലും നല്ല കഥാപാത്രമാണെങ്കിൽ ഇനിയും സിനിമകളുടെ ഭാഗമാകണമെന്നുണ്ട്. കിഷോർ പറഞ്ഞു.