ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ്. അയ്യപ്പന്റെ അടുത്ത് ഏത് പ്രായത്തിലുള്ള ആളുകള്‍ക്കും പോകാം. പക്ഷേ, അണിഞ്ഞൊരുങ്ങി സുന്ദരിയായ ഒരു സ്ത്രീയാണ് പോകുന്നതെന്ന് കരുതൂ, അയ്യപ്പന്‍ കണ്ണു തുറന്നു നോക്കാന്‍ ഒന്നും പോകുന്നില്ല. പക്ഷേ, അയ്യപ്പഭക്തന്മാര്‍ സ്ത്രീകളെ കാണും അത് മനസ്സിന് ചാഞ്ചല്യം ഉണ്ടാക്കും. ഉദ്ദേശം മാറിപോകുമെന്നും യേശുദാസ് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതുകൊണ്ട് താന്‍ സ്ത്രീകള്‍ പോകണ്ട എന്ന് പറയുന്നതിനോട് യോജിക്കുന്നത്. വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്, അവിടെയൊക്കെ പോകാമല്ലോ എന്നും യോശുദാസ് പറയുന്നു. ഇന്ത്യാമഹാരാജ്യത്ത് പല മതങ്ങള്‍ നിലനില്‍ക്കുന്നുണ്ട് പല അനാചാരങ്ങളും മിക്ക മതങ്ങളും വച്ചുപുലര്‍ത്തുന്നുണ്ട്, എന്നാല്‍ എല്ലാ മതങ്ങള്‍ക്കും ആചാരങ്ങള്‍ക്ക് ഉപരിയായി നിലനില്‍ക്കുന്ന ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ലിംഗനീതി, തുല്യത എന്ന അവകാശത്തെ അടിസ്ഥാനമാക്കിയാണ് ശബരിമല സ്ത്രീ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചത്.