മലയാള സിനിമയ്ക്ക് അഭിമാന നേട്ടം. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഉൾപ്പെടെ കരസ്ഥമാക്കിയത് നിരവധി പുരസ്‌കാരങ്ങൾ

മലയാള സിനിമയ്ക്ക് അഭിമാന നേട്ടം. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഉൾപ്പെടെ കരസ്ഥമാക്കിയത് നിരവധി പുരസ്‌കാരങ്ങൾ
March 22 15:25 2021 Print This Article

ന്യൂഡല്‍ഹി: 2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫീച്ചര്‍-നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മോഹന്‍ലല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടത്തിനാണ്.

മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യറിനാണ്. കങ്കണ റണാവത്ത് മികച്ച നടിയായും ധനുഷ് മനോജ് ബാജ്‌പെയ് എന്നിവര്‍ മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരവും പങ്കിട്ടു. 11 പുരസ്‌കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്.

ജല്ലിക്കെട്ടിലെ ഛായാഗ്രഹണത്തിലൂടെ ഗിരീഷ് ഗംഗാധരന്‍ മികച്ച ഛായാഗ്രഹനായി. മികച്ച സഹനടനായി വിജയ് മസതുപതിയും റസൂല്‍പൂക്കുട്ടിക്ക് ശബ്ദലേഖനത്തിനുള്ള പുരസ്‌കാരവും നേടി. മികച്ച വരികള്‍ക്ക് കോളാമ്പിയിലൂടെ പ്രഭാവര്‍മ്മ പുരസ്‌കാരം നേടി. സ്‌പെഷല്‍ ഇഫക്റ്റിസിനുള്ള പുരസ്‌കാരം മരര്‍ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലുടെ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ നേടി. ഹെലനിലെ മേപ്പിന് രജ്ഞിത്ത് പുരസ്‌കാരത്തിന് അര്‍ഹനായി. മരക്കാറിലെ കോസ്റ്റിയൂം ഡിസൈനിങ്ങും നേട്ടം സ്വന്തമാക്കി.

സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി’ ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം. മികച്ച മലയാള ചിത്രത്തിനുളള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി.

മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തിരഞ്ഞെടുത്തു.നോണ്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ മികച്ച കുടുംബ മൂല്യമുള്ള ചിത്രമായി ശരണ്‍ വേണു ഗോപാല്‍ സംവിധാനം ചെയ്ത ‘ഒരു പാതിരാ സ്വപ്നം പോലെ’ തിരഞ്ഞെടുത്തു.
മികച്ച വിവരണത്തിന് വൈല്‍ഡ് കര്‍ണാടക എന്ന ചിത്രത്തില്‍ ഡേവിഡ് ആറ്റെന്‍ബറോ പുരസ്‌കാരം നേടി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles