സ്‌പോട്‌സ് ഡെസ്‌ക്, മലയാളം യുകെ.
കായിക രംഗത്തുള്ള പ്രതിഭകളെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കീത്തിലി മലയാളി ബാറ്റ്മിന്റണ്‍ ക്ലബ് സംഘടിപ്പിച്ച ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് യോര്‍ക്ഷയറിലെ കീത്തിലിയില്‍ നടന്നു. പുരുഷവിഭാഗത്തില്‍ ജോമേഷ് അഗസ്റ്റ്യനും ലാന്‍ KS ടീം വിജയകിരീടം ചൂടി. ബോണി ബെന്നി, അരുണ്‍ ഫ്രാന്‍സീസ് ടീം റണ്ണേഴ്‌സ് അപ്പായപ്പോള്‍ റെനില്‍ ചാക്കോ, ദിദിന്‍ ചാര്‍ളി ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ജൂണിയേഴ്‌സ് വിഭാഗത്തില്‍ ഹന്നാ തോമസ്സും മെറീന ബേബിയും ജേതാക്കളായി. റോസ ഷിബു അലീന ബേബി ടീം റണ്ണേഴ്‌സ് അപ്പായപ്പോള്‍ ലിസ്മിയ ജോബി നേഹ അലക്‌സ് ടീം മൂന്നാമതെത്തി.
പുരുഷവിഭാഗത്തില്‍ കിരീടം ചൂടിയവര്‍ക്ക് ഡോ. സുധിന്‍ ഡാനിയേല്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനത്തെത്തിയവര്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബാബു സെബാസ്റ്റ്യനും ജിന്റു മാര്‍ട്ടിന്‍ തോമസും സമ്മാനദാനം നിര്‍വ്വഹിച്ചു. പൊന്നച്ചന്‍ തോമസ്സ്, ഫെര്‍ണാണ്ടെസ് വര്‍ഗ്ഗീസ്, മെറിന്‍ ഡേവിസ്, ജെസ്സി ബേബി എന്നിവര്‍ മറ്റുള്ള വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു. ഏറ്റവും മികച്ച കളിക്കാരനുള്ള ട്രോഫി ലാന്‍ KS ന് ബാബു സെബാസ്റ്റ്യന്‍ സമ്മാനിച്ചു.
ഞായറാഴ്ച രാവിലെ പത്ത് മണിക്ക് കീത്തിലി ലക്ഷ്യര്‍ സെന്ററില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍
സീനിയേഴ്‌സും ജൂണിയേഴ്‌സുമായി പതിനഞ്ചോളം ടീമുകളാണ് പങ്കെടുത്തത്. വളരെ നിലവാരമുള്ള കളികളാണ് എല്ലാ ടീമുകളും കാഴ്ച്ചവെച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ നേരിട്ട് രണ്ട് സെറ്റ്കള്‍ക്ക് തോല്പിച്ചാണ് ജോമേഷ് ലാന്‍ സഖ്യം വിജയമുറപ്പിച്ചത്. ജൂണിയേഴ്‌സ് ഗേള്‍സിന്റെ മത്സരങ്ങളും ആവേശം നിറഞ്ഞതായിരുന്നു.
കീത്തിലിയിലും പരിസരത്തുമായിട്ടുള്ള മലയാളി കുടുംബങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടൂര്‍ണ്ണമെന്റാണ് ബാറ്റ്മിന്റണ്‍ ക്ലബ് സംഘടിപ്പിച്ചത്.
യോര്‍ക്ഷയറിലെ ഏറ്റവും ചെറിയ ഗ്രാമമായ കീത്തിലിയിലെ മലയാളികളുടെ കൂട്ടായ്മ നടത്തിയ
ഈ ടൂര്‍ണ്ണമെന്റ് സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും വന്‍ വിജയമായിരുന്നു.
പോപ്പുലര്‍ പ്രൊട്ടക്ട് ഇന്‍ഷ്വറന്‍സ്, മലയാളം യുകെ ലിമിറ്റഡ്, മാങ്കോസ് കീത്തിലി, ചക്കര റെസ്റ്റോറന്റ് എന്നിവരായിരുന്നു ടൂര്‍ണ്ണമെന്റിന്റെ സ്‌പോണ്‍സര്‍മാര്‍.
ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി അറിയ്ച്ചു.
Leave a Reply