ഫ്ലാറ്റ് ഉടമകൾക്ക് മുന്നിൽ ഉള്ളത് കേവലം രണ്ടു ദിവസം മാത്രം. തിങ്കളാഴ്ചയോടെ ഫ്ളാറ്റുകൾ പൊളിക്കുന്നത് ആരാണെന്നു വ്യക്തമാകും. എന്നാൽ ഒഴിഞ്ഞു പോകില്ലെന്ന് ഫ്ലാറ്റ് ഉടമകൾ ഒന്നടങ്കം പറയുന്നു. രാഷ്ട്രീയ പാർട്ടികളുടെ അടക്കം പിന്തുണയും ഇവർക്ക് ഏറി വരികയാണ്.

അഞ്ചു ദിവസത്തിനകം ഫ്ലാറ്റുകൾ വിട്ടൊഴിയണമെന്നും ഇല്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നുമാണ് മരട് നഗരസഭ പതിപ്പിച്ച നോട്ടിസുകളിൽ പറയുന്നത്. ഇതവസാനിക്കാൻ ഇനി രണ്ടു ദിവസം മാത്രം ആണുള്ളത്. അഞ്ചു ഫ്ളാറ്റുകളിലുമായി 350 തിൽ ഏറെ കുടുംബങ്ങൾ ആണുള്ളത്. ഇതിൽ പലരും സ്ഥിര താമസക്കാരല്ല. ഇവരെല്ലാം ഒറ്റസ്വരത്തിൽ പറയുന്നു വീട്‌ വിട്ട് ഇറങ്ങില്ല എന്ന്. ഉടമകൾ ഒരുവശത്തു പ്രതിഷേധിക്കുമ്പോൾ മരട് നഗര സഭ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിനു പുറമെ തമിഴ് നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഫ്ലാറ്റുകൾ പൊളിക്കാൻ താൽപര്യം പ്രകടിപ്പിച്ചു കമ്പനികൾ എത്തിയിട്ടുണ്ട്. വിധി നേരിട്ട് ബാധിക്കുന്നവരുടെ വാദം കേൾക്കാതെയുള്ള ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത് എന്ന് നിയമജ്ഞർ അടക്കം പലരും പറയുന്നു.

ഒഴിയാനുള്ള ദിനം അടുക്കുന്തോറും ഉടമകൾക്ക്‌ രാഷ്ട്രീയപാർട്ടികളുടെ പിന്തുണ ഏറി വരികയാണ്. കോടിയേരി ബാല കൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും നാളെ ഫ്ലാറ്റുകൾ സന്ദർശിക്കും. ഇതിനിടെ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും കേരളത്തിലെ 140 എം.എൽ .എൽഎമാർക്കും ഫ്ലാറ്റ് ഉടമകൾ സങ്കടഹർജി നൽകി.