മിഷേലും ഇപ്പോള്‍ അറസ്റ്റിലായ ക്രോണിനും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഈ ചിത്രങ്ങളെല്ലാം ലഭിച്ചത് ക്രോണിന്റെ ഫോണില്‍ നിന്നാണ്. രണ്ട് പേരും അടുത്തിടപെഴകുന്ന സെല്‍ഫി ചിത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്. മിഷേല്‍ ആത്മഹത്യ ചെയ്തതാകും എന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും പോലീസ് ഉള്ളത്. അങ്ങനെയെങ്കില്‍ എന്തിനാണ് മിഷേല്‍ ആത്മഹത്യ ചെയ്തത് എന്ന നിര്‍ണായക ചോദ്യത്തിന് ഉത്തരം കണ്ടെത്തിയേ മതിയാകൂ.
ക്രോണിന്‍ അലക്സാണ്ടറുടെ ഫോണില്‍ നിന്നാണ് മിഷേലും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിട്ടുള്ളത്. രണ്ട് പേരും അടുത്തിടപെഴകുന്ന ചിത്രങ്ങളാണ് ഇവ.ക്രോണിന്റെ ഫോണില്‍ നിന്നുള്ള മൂന്ന് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തായിട്ടുള്ളത്. രണ്ട് പേരും ഒരുമിച്ചുള്ള സെല്‍ഫി ചിത്രങ്ങളാണ് ഇവ. മിഷേലും ക്രോണിനും പ്രണയത്തിലായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങള്‍ എന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. ക്രോണിന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ്. മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്. ക്രോണിന്‍ അലക്സാണ്ടറെ കൂടാതെ ഒരു തലശ്ശേരി സ്വദേശിയേയും പിടികൂടിയിരുന്നു. തലശ്ശേരി സ്വദേശിയായ യുവാവ് മിഷേലിനെ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. തലശ്ശേരി സ്വദേശിയായ യുവാവ് മിഷേലിനെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ മിഷേലിന്റെ മരണവുമായി ഇയാള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് തെളിയിക്കുന്ന വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല.

 

രണ്ട് വര്‍ഷമായി താനും മിഷേലും അടുപ്പത്തിലായിരുന്നു എന്ന് ക്രോണിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതൊരു ബന്ധത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത് എന്നും ക്രോണിന്‍ പറഞ്ഞിട്ടുണ്ട്. കലൂര്‍ പള്ളിയുടെ മുന്നില്‍ വച്ച് ക്രോണിന്‍ ഒരിക്കല്‍ മിഷേലിനെ തല്ലിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മിഷേലിന്റെ സുഹൃത്തായ പെണ്‍കുട്ടിയാണ് ഈ വിവരം കൈമാറിയത്. ഇക്കാര്യം ക്രോണിന്‍ സമ്മതിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.ക്രോണിനുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ മിഷേല്‍ തീരുമാനിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ചും സുഹൃത്തുക്കളാണ് പോലീസിന് വിവരം നല്‍കിയിട്ടുള്ളത്. ബന്ധം ഒഴിവാക്കാന്‍ മിഷേല്‍ തീരുമാനിച്ചതിന് പിറകേ ക്രോണിന്റെ ഭാഗത്ത് നിന്ന് ഭീഷണയും മാനസിക പീഡനവും രൂക്ഷമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വധഭീഷണി വരെ മുഴക്കിയതായും ആരോപണമുണ്ട്. മിഷേല്‍ മരിക്കുന്നതിന് മുമ്പ് ഒരുപാട് ഭീഷണി സന്ദേശങ്ങള്‍ ക്രോണിന്‍ അയച്ചതായും റിപ്പോര്‍ട്ടുളുണ്ട്. ഈ സന്ദേശങ്ങളെല്ലാം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. എല്ലാം തുടരുന്ന കാര്യത്തില്‍ തന്റെ തീരുമാനം എന്താണെന്ന് തിങ്കളാഴ്ച അറിയാം എന്നായിരുന്നത്രെ മിഷേല്‍ ക്രോണിനോട് പറഞ്ഞത്.

മാര്‍ച്ച് 6, തിങ്കളാഴ്ചയാണ് മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍ നിന്ന് ലഭിച്ചത്. മിഷേലിന്റെ മരണം സംബന്ധിച്ച അന്വേണത്തില്‍ പോലീസിന് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത് അത് ആത്മഹത്യ തന്നെ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കലൂരിലെ പള്ളിയില്‍ നിന്ന് മിഷേല്‍ ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. മിഷേലിനെ പാലത്തിനടുത്ത് വച്ച് കണ്ടിരുന്നു എന്ന് നേരത്തെ മറ്റൊരാളും മൊഴി നല്‍കിയിരുന്നു. തന്റെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് മിഷേലിന്റെ പിതാവ് ഷാജി വര്‍ഗ്ഗീസ് പറയുന്നത്.

മൃതദേഹം കണ്ടെത്തിയപ്പോഴത്തെ അവസ്ഥയും ഷാജി വര്‍ഗ്ഗീസ് ചൂണ്ടിക്കാണിച്ചിരുന്നു. മിഷേല്‍ മരിച്ച വിവരം അറിഞ്ഞതിന് ശേഷവും ക്രോണിന്‍ മിഷേലിന്റെ ഫോണിലേക്ക് സന്ദേശം അരം അറിഞ്ഞതിന് ശേഷം ക്രോണിന്‍ അയച്ചത്. 89 സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തതെന്തിന്? മിഷേല്‍ മരിച്ച ദിവസവും അതിന് തലേന്നും മുമ്പുള്ള ദിവസങ്ങളിലും എല്ലാം ക്രോണിന്‍ ഒരുപാട് സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതില്‍ 89 സയച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 12 സന്ദേശങ്ങളാണ് മരണവിവന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ 12 സന്ദേശങ്ങള്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. എന്തിനായിരിക്കാം മറ്റ് സന്ദേശങ്ങള്‍ ക്രോണിന്‍ ഡിലീറ്റ് ചെയ്തത്. ഛത്തീസ്ഗഢിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ് ക്രോണിന്‍. ഇയാള്‍ മറ്റ് രണ്ട് പെണ്‍കുട്ടികളെ പ്രണയിച്ച് വഞ്ചിച്ചതായും ആരോപണം ഉണ്ട്. ക്രോണിന്‍ സംശയ രോഗിയായിരുന്നു എന്ന് മിഷേലിന്റെ സുഹൃത്തുക്കളും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ ജാമ്യം നല്‍കണം എന്ന് ആവശ്യപ്പെട്ട് ക്രോണിന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി അപേക്ഷ തള്ളുകയായിരുന്നു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഇപ്പോള്‍ ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കും എന്നും ഉള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യും എന്നതിന്റെ ഒരു സൂചനയും മിഷേല്‍ നല്‍കിയിരുന്നില്ല എന്നാണ് വീട്ടുകാര്‍ പറയുന്നത്. പോലീസിനാണെങ്കില്‍ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.