ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മുൻ സി പി എം പാർട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കൊടിയേരി ബാലകൃഷ്ണൻ(69) അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിൽ ആയിരുന്നു. അടുത്തിടെയാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് അപ്പോളോ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.
സംസ്‌കാരം തിങ്കളാഴ്ച്ച വൈകിട്ട് 3 മണിക്ക്. മൃതദേഹം നാളെ 3 മണി പൊതുദർശനത്തിനായി തലശേരിയിൽ എത്തിക്കും. ഈ വർഷം കൊച്ചിയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം തുടർച്ചയായി മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നു സെക്രട്ടറി സ്ഥാനം ഒഴിയുകയായിരുന്നു.
Leave a Reply