ടൂറിസ്റ്റുബസ്സുകള്‍ കിട്ടാതായതോടെ കല്യാണത്തിന് എത്തി കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസ്. കൊല്ലത്താണ് സംഭവം. കൊല്ലം ഇടവട്ടം സ്വദേശി ഹേമന്ദ് രാജിന്റെ വിവാഹത്തിനാണ് കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസ്സില്‍ വധുവിന്റെ വീട്ടിലേക്ക് യാത്ര പോയത്.

ടൂറിസ്റ്റ് ബസ്സുകള്‍ വെള്ള നിറം അടിക്കാന്‍ മോട്ടര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിറം മാറാന്‍ ടൂറിസ്റ്റ് ബസിനു സമയം കിട്ടാത്തതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി എത്തിയത്. ചങ്ങനാശേരിയില്‍ നടന്ന മകന്റെ വിവാഹത്തിനായി റിട്ട. തഹസില്‍ദാര്‍ ഡി രാജന്‍പിള്ളയാണ് ടൂറിസ്റ്റ് ബസുകള്‍ ബുക്ക് ചെയ്തത്.

കറുകച്ചാല്‍ ഇന്ദിരാ മന്ദിരത്തില്‍ കെഎം സുധിഷ് ബാബുവിന്റെ മകള്‍ എസ് കാവ്യയുമായിട്ടായിരുന്നു ഹേമന്ദിന്റെ വിവാഹം. എന്നാല്‍ വെള്ള നിറം അടിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ബസുടമകള്‍ ബുക്കിങ് റദ്ദാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയെ സമീപിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നാലെ തിരുവനന്തപുരം ഡിപ്പോയില്‍ നിന്ന് ബുക്ക് ചെയ്ത ബസുകള്‍ എത്തി. വരന്റെ വീട്ടുകാര്‍ ആറ് ലോഫ്ളോറും വധുവിന്റെ വീട്ടുകാര്‍ മൂന്ന് എണ്ണവുമാണ് ബുക്ക് ചെയതത്.

വിവാഹത്തിന് യാത്ര ചെയ്യാന്‍ കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസ്സുകള്‍ ഒരുക്കിയത് വ്യത്യസ്ത അനുഭവമായെന്ന് വിവാഹത്തില്‍ പങ്കെടുത്തവര്‍ പറയുന്നു.