കണ്ണൂരിൽ ദമ്പതിമാരെ കെട്ടിയിടുകയും 3 ദിവസത്തോളം ഭാര്യയേ ഭർത്താവിന്റെ മുന്നിലിട്ട് പീഢിപ്പിക്കുകയും ചെയ്തിരിക്കുന്നു. കണ്ണൂർ വയനാട് അതിർത്തിയിൽ കൊട്ടിയൂരിലെ അമ്പായത്തോട്ടിലാണ്‌ സംഭവം. ബംഗളൂരുവിലുള്ള മലയാളി ദമ്പതിമാരെയാണ്‌ ഇത്തരത്തിൽ ഉപദ്രവിച്ചത്. ഈ മലയാളി ദമ്പതിമാർക്ക് അമ്പായ തോട്ടിൽ ഫാം ഹൗസ് ഉണ്ടായിരുന്നു.മലയുടെ ഒരുപാട് ഉയരത്തിൽ വന്യ മൃഗ ശല്യം ഉള്ള ഒരു പ്രദേശം കർഷകർ ഒഴിഞ്ഞ് പോയപ്പോൾ ഇവർ അത് വിലക്ക് വാങ്ങിയതായിരുന്നു. 4.5ഏക്കർ സ്ഥലം. അവിടെ ഫാം ഹൗസ്, ഹോസ്ം സ്റ്റേ, ആയുർ വേദ റിസോട്ട് എന്നിവ ഉണ്ടാക്കി. മലമുകളിലേക്ക് കോൺക്രീറ്റ് റോഡും നിർമ്മിച്ചു. അങ്ങിനെ സ്ഥാപനം എല്ലാം പണി പൂർത്തിയാക്കി നോക്കി നടത്താൻ ഏറ്റവും വിശ്വസ്ഥനായ കോഴിക്കോട് കില്ലയിലെ തൊട്ടിൽപ്പാലം സ്വദേശിയായ റോജസ് എന്ന ജിഷ്‌മോൻ എന്നയാളിനേ ഏല്പ്പിച്ചു. എന്നാൽ ജിഷ്മോൻ ആഭാസനും പെണ്ണു പിടിയനും, മോഷ്ടാവും ആയിരുന്നു. പരാതികൾ ഏറെ വന്നതോടെ ഉടമസ്ഥർ സ്ഥാപനം ഏറ്റെടുക്കാനും ജിസ്മോനേ ഒഴിവാക്കാനും പലരെയും അയച്ചു. എല്ലാവരെയും ജിസ്മോനും സംഘവും ഓടിച്ചു

ഒടുവിൽ യഥാർഥ ഉടമകളായ മലയാളി ദമ്പതിമാർ ബാന്മ്ഗ്ളൂരിൽ നിന്നും നേരിട്ട് ഫാം ഹൗസിൽ എത്തി. എന്നാൽ പിന്നെ ഇവരുടെ ജീവിതത്തിലെ ഇരുണ്ട രാത്രികൾ തുടങ്ങുകയായിരുന്നു. യഥാർഥ ഉടമകൾ വന്നപ്പോൾ ജിസ്മോനും സംഘവും ഭർത്താവിനെ ബന്ധിച്ച് കിടത്തി മർദ്ദിച്ചു. പിന്നീട് മയക്ക് മരുന്ന് നല്കി. ഈ സമയം ഭാര്യയേ കെട്ടിയിട്ട് പീഢിപ്പിച്ചു. 3 ദിവസം ഭർത്താവിനെ കെട്ടിയിട്ട് ഭാര്യയേ 5 പേർ ചേർന്ന് ഈ ഫാം ഹൗസിൽ വയ്ച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. കേട്ടാൽ ആരും തലയിൽ കൈവയ്ക്കുന്ന അരുതായ്മകൾ. ഈശ്വരാ എന്ന് സ്വയം വിളിച്ച് പോകുന്ന സംഭവം.

ഒരു ദിവസം പ്രതികൾ ഉറങ്ങിയപ്പോൾ ഒരു വിധം കെട്ടിയിട്ട കയർ പൊട്ടിച്ച് സമീപത്തേ വീട്ടിൽ എത്തുകയായിരുന്നു ഭർത്താവ്‌. സമീപത്ത് അടുത്തൊന്നും വീടുകൾ ഇല്ലായിരുന്നു. കാട് നിറഞ്ഞ പ്രദേശത്തായിരുന്നു ഈ ആയുർ വേദ റിസോട്ടും ഫാം ഹൗസും. ഭർത്തവ് രക്ഷപെട്ടതറിഞ്ഞ് പ്രതികൾ ഉടൻ തന്നെ സ്ഥലത്ത് നിന്നും മുങ്ങി. ഈ സമയവും മറ്റൊരു ഷെഡിൽ ഭാര്യ ബന്ധിപ്പിക്കപ്പെട്ട നിലയിൽ ആയിരുന്നു എന്നും അറിയുന്നു. ഏതായാലും മനസാക്ഷിയേ പിടിച്ചുലയ്ക്കുന്ന കാര്യങ്ങളാണ്‌ പുറത്ത് വരുന്നത്. കേരളത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നു പോലും വ്യക്തമല്ല.

രക്ഷപെട്ട സ്ത്രീ പറയുന്നത് ഇങ്ങിനെ. അവർ 5 പേർ ഉണ്ടായിരുന്നു. മദ്യവും കഞ്ചാവും ഉപയോഗിച്ച അവർ എന്നെ അതി ക്രൂരമായി പീഢിപ്പിച്ചു. എനിക്ക് വിവരിക്കാൻ ആവുന്നില്ല. പ്രായം പോലും അവർക്ക് ഒരു വിഷയം അല്ലായിരുന്നു….3 ദിവസമാണ്‌ ബന്ധനസ്ഥനായി കിടന്ന് ഈ സ്ത്രീ പീഢനങ്ങൾ ഏറ്റു വാങ്ങിയത്. കോഴിക്കോട് കില്ലയിലെ തൊട്ടിൽപ്പാലം സ്വദേശിയായ റോജസ് എന്ന ജിഷ്‌മോൻ ആണ്‌ ക്രൂരമായ പീഢനത്തിന്റെ സൂത്ര ധാരനും ഒന്നാം പ്രതിയും. ഇയാൾ ഇപ്പോൾ കേരളം വിട്ടതായും സംശയിക്കുന്നു. ഇയാളെ കിട്ടിയാലേ കൂടെ ഉണ്ടായിരുന്ന മറ്റ് 4 പേർ ആരെല്ലാം എന്ന് അറിയൂ.കുറെ കാലമായി ഈ മലയാളി ദമ്പതിമാർ ബാംഗ്ളൂരിൽ ആയിരുന്നു താമസം. അമ്പായത്തോട്ടിൽ ദമ്പതിമാർ നാലേക്കർ വാങ്ങിയിരുന്നു. ഇവിടെ ഫാം നടത്താൻ തൊട്ടിൽപ്പാലം സ്വദേശിയായ റോജസ് എന്ന ജിഷ്‌മോന് അനുമതിയും നൽകി.

  വാർഷിക ചെലവിനായി അനുവദിച്ച 14 കോടി രൂപ രാജ്യത്തിന് തിരികെ നൽകി നെതർലൻഡ്​സിലെ രാജകുമാരി; കാരണം ഇതാണ് ?

ഇതിനിടെയാണ്‌ ജിഷ് മോൻ ക്രിമിനൽ എന്നറിയുന്നത്. ജിഷ്‌മോൻ െബംഗളൂരുവിലെത്തി ആഡംബരക്കാറും കവർന്നതായി പരാതിയിലുണ്ട്. കാറുമായി പോകുന്നത് അവിടെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കർണാടക പോലീസ് കേസെടുത്തു. ജിഷ്‌മോന്റെ പേരിൽ പാനൂർ, തൊട്ടിൽപ്പാലം, കുറ്റ്യാടി എന്നിവിടങ്ങളിൽ വിവിധ കേസുകളുണ്ടെന്ന് ഇരിട്ടി ഡിവൈ.എസ്.പി. സജേഷ് വാഴവളപ്പിൽ പറഞ്ഞു.ജനുവരി 16-ന് അമ്പായത്തോട്ടിലെത്തിയശേഷം ഫാം ഹൗസ് വിട്ടുതരണമെന്നും ഇല്ലെങ്കിൽ പോലീസിൽ പരാതികൊടുക്കുമെന്നും പറഞ്ഞു. ഈ സമയം ജിഷ്‌മോനും ഡ്രൈവറും ഉൾപ്പെടെ അഞ്ചുപേർ കത്തികാട്ടി ഭീഷണിപ്പെടുത്തി ഭർത്താവിനെ പിടിച്ച് കെട്ടുകയും മയക്ക് മരുന്ന് കൊടുക്കുകയും ആയിരുന്നു. തുടർന്നായിരുന്നു ഭാര്യയേ കെട്ടിയിട്ട് കൂട്ട മാനഭംഗം ചെയ്തത്.3 ദിവസങ്ങൾ ആ സ്ത്രീ അനുഭവിച്ചു.

ദമ്പതിമാർ വരുന്നുണ്ട് എന്നറിഞ്ഞ് ജിഷ്‌മോന് കൂട്ടുകാരെയും സംഘടിപ്പിച്ച് ക്രൂര കൃത്യം പ്ളാൻ ചെയ്ത് കാത്തിരിക്കുകയായിരുന്നു. തുടർന്ന് ദമ്പതിമാർ സ്വന്തം ഫാം ഹൗസിൽ എത്തിയപ്പോൾ രണ്ടു ഷെഡ്ഡുകളിലായി കെട്ടിയിട്ടു. മർദിച്ചതിനു പുറമേ മൊബൈൽ ഫോണും എ.ടി.എം. കാർഡും കൈക്കലാക്കി. ഷെഡ്ഡിൽവെച്ച് ജിഷ്‌മോൻ ആയിരുന്നു യുവതിയേ പ്രധാനമായും പീഢിപ്പിച്ചത്.കേസിൽ ഒന്നാം പ്രതിയേ കിട്ടിയാൽ മാത്രമേ മറ്റുള്ളവരേ കുറിച്ച് സൂചനകൾ ലഭിക്കൂ. എന്തായാലും സ്വന്തം സ്ഥലത്തും വീട്ടിലും എത്തിയ ദമ്പതിമാർക്ക് ഈ ദുരനുഭവം ഉണ്ടായത് കേരലത്തേ തന്നെ ഞടുക്കുന്നതാണ്‌. കൊട്ടിയൂർ റിസർവ് വനത്തോട് ചേർന്ന് കിടക്കുന്ന വന സാമിപ്യ പ്രദേശമാണ്‌ അമ്പായത്തോട്. അവിടെയായിരുന്നു ദമ്പതിമാർക്ക് മോശമായ അനുഭവം ഉണ്ടായ ഫാം ഹൗസും അവരുടെ 4 ഏക്കർ ഭൂമിയും. കാട് നിറഞ്ഞ മേഖല. സമീപത്ത് ഒന്നും ഒരു വീടും ഇല്ല. ഇതു കുറ്റകൃത്യം നടത്താൻ പ്രതികൾക്ക് ധൈര്യവും നല്കി.ജനുവരി 16 മുതൽ 19 വരെ ബന്ദികളാക്കി പീഡിപ്പിച്ചത്. സംഭവത്തിന്റെ ഷോക്കിൽ ആയിരുന്ന ദമ്പതിമാർ ഇപ്പോഴാണ്‌ പരാതിയുമായി രംഗത്ത് വരുന്നത്.