വൈദികന്‍ റോബിന്‍ വടക്കുഞ്ചേരിയുടെ പീഡനത്തിനിരയായി പ്രസവിച്ച 16 കാരി തെറ്റുകാരിയാണെന്നും ദൈവത്തിന് മുന്നില്‍ ആദ്യം കുറ്റം ഏറ്റുപറയേണ്ടി വരിക പെണ്‍കുട്ടിയാകുമെന്നും
‘കൊട്ടിയൂരില്‍ നടന്ന സംഭവം മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. തെറ്റ് ചെയ്ത വൈദികന് അതിന്റെ ശിക്ഷ ലഭിക്കുക തന്നെ വേണം’ എന്ന രീതിയില്‍ തുടങ്ങുന്ന ലേഖനത്തിന്റെ സ്വരം താഴേയ്‌ക്കെത്തുമ്പോള്‍ മാറുന്നു. പെണ്‍കുട്ടിയെ പരാമര്‍ശിക്കുന്ന ഭാഗമെത്തുമ്പോഴാണ് ക്രൂരമായ പരാമര്‍ശങ്ങള്‍ കടന്നുവരുന്നത്.

‘ഇവിടെ തെറ്റില്‍ പങ്കുകാരിയായ കുട്ടിയുടെ പ്രായം 15ന് മുകളിലാണ്. എന്റെ മകളുടെ സ്ഥാനത്ത് ആ കുട്ടിയെ കണ്ട് പറയുകയാണ്. മോളെ നിനക്കും തെറ്റുപറ്റി. നാളെ ദൈവത്തിന്റെ മുമ്പില്‍ നീ ആയിരിക്കും ആദ്യം കുറ്റം ഏറ്റുപറയേണ്ടി വരിക. കുഞ്ഞേ ഒരു വൈദികന്‍ ആരാണെന്ന് എന്തുകൊണ്ട് നീ മറന്നു?’ എന്ന് ലേഖനത്തില്‍ ചോദിക്കുന്നു.

sundaaaa

‘ഒരു വൈദികന്റെ വിശുദ്ധിയുടെ വില നമ്മുടെ ഈശോമിശിഹായുടെ തിരുഹൃദയത്തോളം അമൂല്യമാണെന്ന് എന്തുകൊണ്ട് നീ അറിഞ്ഞില്ല? വൈദികനും ജഡികശരീരം ഉള്ള വ്യക്തിയാണ്. പ്രലോഭനങ്ങള്‍ സംഭവിക്കുന്നതാണ്. വി. കുര്‍ബാനയില്‍ ഈശോയെ സ്വീകരിച്ച എന്റെ കുഞ്ഞേ സ്‌നേഹത്തോടെയോ കര്‍ക്കശമായോ ആ വൈദികനെ നിനക്ക് തിരുത്തിക്കൂടായിരുന്നോ? ഒരിക്കലും എനിക്ക് നിന്നോട് സഹതാപം ഇല്ല മോളേ, പ്രാര്‍ത്ഥിക്കുന്നു’ ലേഖനം പറയുന്നു.

ഈശോയുടെ ത്യാഗപൂരിതമായ പൗരോഹിത്യം കല്ലെറിയാന്‍ വിട്ടുകൊടുക്കാതെ, കത്തോലിക്ക തിരുസഭയുടെ പുണ്യമായ വൈദികബ്രഹ്മചര്യത്തെ പിച്ചിച്ചിന്താന്‍ സമ്മതിക്കാതെ കുമ്പസാരം ഉള്‍പ്പെടെയുള്ള കൂദാശകളെ ആക്ഷേപ ചര്‍ച്ചയ്ക്ക് വലിച്ചെറിയാതെ നമ്മുടെ നിയോഗങ്ങളെ ശുദ്ധീകരിക്കാം’ എന്ന് വൈദികരെ വളരെ മയപ്പെടുത്തി ഉപദേശിക്കുന്നുമുണ്ട് ലേഖനത്തില്‍. ലേഖനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. നിയമ നടപിടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.