കൊച്ചി: രോഗലക്ഷണങ്ങൾ തീരെ ഇല്ലെങ്കിൽപ്പോലും ചില രോഗികൾക്ക് പെട്ടെന്ന് രോഗം മൂർച്ഛിക്കാമെന്ന് ഡോക്ടർമാർ പറയുന്നു. കോവിഡ് പോസിറ്റീവായതോടെ മറ്റു രോഗങ്ങളുടെ മരുന്ന് മുടക്കുന്ന സംഭവങ്ങളുമുണ്ട്. ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്.
രക്തത്തിൽ ഓക്സിജന്റെ അളവ് അറിയാനുപയോഗിക്കുന്ന ഉപകരണമാണ് പൾസ് ഓക്സി മീറ്റർ. ആരോഗ്യമുള്ള വ്യക്തികളിൽ 95-നും 100 ഇടയിലായിരിക്കും റീഡിങ്. 94-ൽ കുറവ് ആണ് കാണിക്കുതെങ്കിൽ വൈദ്യ സഹായം തേടണം. വീടുകളിൽ വിശ്രമിക്കുന്നവരോട് പൾസ് ഓക്സിമീറ്റർ ഉപയോഗിക്കാൻ ആരോഗ്യ വകുപ്പ് നിർദേശമുണ്ട്
വീട്ടിൽ വിശ്രമിക്കുന്ന കോവിഡ് രോഗികൾ അമിതമായ കിതപ്പ്, ശ്വാസംമുട്ടൽ, മരുന്ന് കഴിച്ചിട്ടും കുറയാത്ത ശക്തമായ പനി, ബോധംമറയുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കാണണം. ആസ്‌ത്‌മ, പ്രമേഹം, ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ അത് നിർത്തരുത്. മനസ്സ് ശാന്തമായിരിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുക.
Leave a Reply