കോഴിക്കോട് തൊട്ടിൽപ്പാലം കുണ്ട്തോട്ടിലെ കുഞ്ഞിപ്പറമ്പത്ത് താമസിച്ചിരുന്ന 17-കാരനായ പ്ലസ്ടു വിദ്യാർഥിയെ സ്കൂൾ കെട്ടിടത്തിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകുന്നിലെ സ്വകാര്യ കോളേജിൽ പഠിച്ചിരുന്ന അനുരഞ്ജാണ് മരിച്ചത്.
വീടിനടുത്തുള്ള കുണ്ടുതോട് യു.പി. സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ നാട്ടുകാർ സംഭവം ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോട് റൂറൽ ഫോറൻസിക് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.











Leave a Reply