തിരുവനന്തപുരം കിളിമാനൂര്‍ തട്ടത്തുമലയ്ക്കു സമീപം സമീപം കെ.എസ്.ആര്‍.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ ബസ് യാത്രികനായ റോഷി ആഗസ്റ്റിന്‍ എംഎല്‍എ ക്ക് പരിക്ക്. എം എൽ എ യെ കൂടാതെ ആര് പേർക്കും പരിക്കേറ്റു. എം എൽ എ യും മറ്റുള്ളവരെയും വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. റോഷി ആഗസ്റ്റിന്‍ എംഎല്‍എ വെഞ്ഞാറമ്മൂടുള്ള സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം തിരുവനന്തപുരത്തേക്കു പോയി. ഇന്നു പുലര്‍ച്ചെ 4.30നായിരുന്നു അപകടം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബസ്സിന്റെ മുന്‍ഭാഗത്തെ സീറ്റിലിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ആരുടേയും പരിക്ക് സാരമല്ല. നിയമസഭയില്‍ പങ്കെടുക്കാന്‍ വരികയായിരുന്നു റോഷി ആഗസ്റ്റിന്‍ എംഎല്‍എ. തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയ്ക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസ് തടിലോറിയെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു. അതിനിടെ ലോറിയില്‍ ഇടിച്ച ബസ് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മറ്റൊരു സൂപ്പര്‍ ഫാസ്റ്റുമായും കൂട്ടിമുട്ടി.