നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. തിരുവനന്തപുരത്ത് കെഎസ്‌യു നടത്തിയ മാര്‍ച്ചിനുനേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. കേരള സര്‍വ്വകലാശാല മോഡറേഷന്‍ തട്ടിപ്പിനെതിരെ നടന്ന നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റിരുന്നു.ഇതിനെതിരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വാളയാർ കേസിൽ സി.ബി.ഐ അന്വേഷണം ആവിശ്യപ്പെട്ടും എം.ജി – കേരള സർവകലാശാലകളിലെ മാർക്ക് തട്ടിപ്പുകളിൽ സ്വതന്ത്ര അന്വേഷണം ഉൾപ്പടെ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നിയമസഭയിലേക്ക് നയിച്ച മാർച്ചിൽ അരങ്ങേറിയത് പോലീസിന്റെ നരനായാട്ട് എന്ന് മുൻ മുഖ്യമന്ത്രീ ഉമ്മൻ ചാണ്ടി പറഞ്ഞു

ജനപ്രതിനിധിയായ ശ്രീ. ഷാഫിയെയും കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്ത് ഉൾപ്പെടെയുള്ളവർക്ക് നേരെ ക്രൂരവും നിഷ്ഠൂരവുമായ അക്രമമാണ് പോലീസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.വാളയാറിലെ കുരുന്നുകൾക്ക് നീതി നിഷേധിച്ച ഭരണകൂടത്തിന്റെ ധാർഷ്ട്യമാണിത് .സത്യത്തിന് നേരെ മുഖം തിരിച്ച് പ്രതിഷേധങ്ങളെ നിശബ്ദമാക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇന്ന് കെ.എസ്.യു മാർച്ചിന് നേരെ നടത്തിയ അക്രമവും എന്നും ഉമ്മൻ‌ചാണ്ടി പറഞ്ഞു.

ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ച് തലപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് സഭയില്‍ നിന്ന് വന്നത്. പൊലീസിനോട് പറഞ്ഞത് സംഘര്‍ഷത്തിലേക്ക് പോകരുതെന്നാണ്. പ്രവര്‍ത്തകരോട് അറസ്റ്റ് വരിച്ച് സമരം അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടിരുന്നു.