നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് പിടിച്ചതോടെ തവനൂർ മണ്ഡലത്തിലെ ഇടത് വലത് സ്ഥാനാർത്ഥികൾ തമ്മിൽ വാക്പോര്.

എൽ.ഡി.എഫ് സ്ഥനാർത്ഥി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ വിമർശിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ മന്ത്രിയും രം​ഗത്തെത്തി.

ജലീൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തി പാവപ്പെട്ട വൃക്കരോഗികൾക്കുള്ള സഹായ പദ്ധതി മുടക്കിയെന്ന് ഫിറോസ് പറഞ്ഞു. താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ജനങ്ങളുടെ പ്രതിനിധിയാകുമെന്നും സ്വർണം കടത്താൻ പോകില്ലെന്നും ഫിറോസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോൺഗ്രസ് വേഷം കെട്ടിച്ച സങ്കരയിനം സ്ഥാനാർത്ഥിയാണ് തനിക്കെതിരെ മത്സരിക്കുന്നതെന്ന് ഫിറോസ് കുന്നംപറമ്പിലിനെതിരെ പരിഹാസിച്ച് കൊണ്ട് മന്ത്രിയും പറഞ്ഞു

ഇദ്ദേഹം മുമ്പ് യൂത്ത് ലീഗ്കാരനായിരുന്നെന്നും ഒരു സങ്കരയിനം സ്ഥാനാർത്ഥിയെ നിർത്തി തന്നെ തോൽപ്പിക്കാൻ പറ്റുമോയെന്ന അവസാന ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും കെടി ജലീൽ പറഞ്ഞു. ഫിറോസ് കുന്നംപറമ്പിലിന്റെ പേരെടുത്ത് പറയാതെയാണ് പരാമർശം

അതേസമയം വ്യക്തിപരമായി പികെ ഫിറോസിനെതിരെയുള്ള ആരോപണങ്ങളും മറ്റും തെരഞ്ഞെടുപ്പിൽ ആയുധമാക്കാൻ താനുദ്ദേശിക്കുന്നില്ലെന്നും രണ്ടു മുന്നണികൾ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണിതെന്നും കെടി ജലീൽ പറഞ്ഞു.