കോട്ടയം: നിക്ഷേപക തട്ടിപ്പ് കേസില്‍ പിടിയിലായിരുന്ന കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ.വി.വിശ്വനാഥന്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. കോട്ടയം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയുടെ കെട്ടിടത്തില്‍ നിന്നാണ് വിശ്വനാഥന്‍ ചാടിയത്. രാവിലെ 8.30ഓടെയായിരുന്നു സംഭവം. ചികില്‍സയ്ക്കായി ആശുപത്രിയിലെത്തിച്ച വിശ്വനാഥന്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയെന്നാണ് പ്രാഥമിക വിവരം. 68 വയസായിരുന്നു

കോടികളുടെ സാമ്പത്തിക ബാധ്യതയുടെ പേരില്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ച വിശ്വനാഥനും ഗ്രൂപ്പ് ഉടമകളായ ഭാര്യയ്ക്കും മകള്‍ക്കും മരുമകനുമെതിരെ പിന്നീട് പൊലീസ് 14 കേസുകള്‍ ചുമത്തിയിരുന്നു. കുന്നത്തുകളത്തിലിന്റെ സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ചവര്‍ ‘കുന്നത്തുകളത്തില്‍ ഡിപ്പോസിറ്റേഴ്‌സ് അസോസിയേഷന്‍’ എന്നപേരില്‍ ജൂണില്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കു ശേഷമാണ് വിശ്വനാഥനും കുടുംബാംഗങ്ങളും അറസ്റ്റിലായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

35 കോടിയോളം നിക്ഷേപ തട്ടിപ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ കേസ് നിലവിലുള്ളത്. ക്രൈംബ്രാഞ്ചാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.