സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.
ചരിത്ര പ്രസിദ്ധമായ കുറവിലങ്ങാട് പള്ളിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നടത്തിയ വചന സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങളാണിത്. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സീറോ മലബാര്‍ സഭയുടെ പുതിയ കുര്‍ബാന ക്രമം ഈ മാസം 28ന് നിലവില്‍ വരും. മാറുന്ന കുര്‍ബാന ക്രമവുമായി ബന്ധപ്പെട്ട് വൈദീകരുടെ ഇടയില്‍ ഉണ്ടായിട്ടുള്ള അഭിപ്രായ വ്യത്യാസത്തിന് പരോക്ഷമായി മറുപടി പറയുകയായിരുന്നു റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍. സഭയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് അദ്ദേഹം സമ്മതിക്കുമ്പോള്‍ സഭയും സമുദായങ്ങളും തമ്മില്‍ ഐക്യമുണ്ടാകണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വെച്ചു. അനുസരണമില്ലാത്ത ഒരു തലമുറ വൈദീകരാണെങ്കിലും വളര്‍ന്നു വരാന്‍ പാടില്ലെന്ന് ശക്തമായ ഭാഷയില്‍ മുന്നറിയ്പ്പ് നല്‍കി.

സാബത്താചരണവുമായി ബന്ധപ്പെട്ട് വിശ്വാസ സമൂഹത്തിന് നിഷിദ്ധമെന്ന് തോന്നാവുന്ന ചിന്താഗതികള്‍ സമ്മാനിക്കാന്‍ ഒരു വൈദീകനും ഒരിക്കലും ഒരിടത്തും കടമയില്ല. ബലി അര്‍പ്പിക്കുന്നത് കരുണയുടെ അനുഭവം സ്വന്തമാക്കപ്പെടാന്‍ വേണ്ടിയാണ്. കരുണയുണ്ടാകുന്നില്ലെങ്കില്‍ ബലിയര്‍പ്പണത്തിന് പ്രശസ്തിയില്ല. കരുണ തേടി നടക്കുന്നവരായി മാറരുത്. കരുണയുള്ളവരായി വൈദീകര്‍ മാറണമെന്നും റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ തന്റെ വചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.