കുരിശു മലയിലേക്കൊരു യാത്ര : ഐശ്വര്യ ലക്ഷ്മി. എസ്സ് എഴുതിയ കവിത

കുരിശു മലയിലേക്കൊരു യാത്ര : ഐശ്വര്യ ലക്ഷ്മി. എസ്സ് എഴുതിയ കവിത
April 02 06:14 2021 Print This Article

ഐശ്വര്യ ലക്ഷ്മി. എസ്സ്

ഗാഗുൽത്താമലതന്നിൽ
കാൽവരിക്കുന്നിൽ
സ്വയം അർപ്പിച്ചോനേ
നിന്നുടെ കർമ്മത്തിൻ ദാനം ഇന്നീ ഞങ്ങൾതൻ
പുണ്യജന്മം

എൻ നെഞ്ചിലെ നോവുകൾ ഇതൊന്നായ് നിൻ കനിവിൽ ചേർന്നകന്നീടേണമേ ലോകനാഥാ…

ജീവിതമുൾക്കിരീടം ചൂടിയീ ലോകത്തിൻ കുരിശിലേറി ക്രൂശിക്കും ഞങ്ങളെ മുന്നോട്ടു നയിക്കേണമേ നാഥാ നീ…
മുപ്പതു വെള്ളിക്കാശിൻ
മുന്നിൽ മതിമറന്ന മനംപോലെയാവാതെ കാക്കേണമേ നീ ഞങ്ങളെ

ചെയ്തൊരു പാപത്തിൻ
വിധിയെല്ലാം അകലേണമേ ഈ കുരിശുമലകേറി ഞാനെത്തുമ്പോൾ
വിലാപത്തിൻ മാറ്റൊലിയായിരം നിൻ
കാതങ്ങളിലെത്തുമ്പോൾ
ചേർത്തിടേണമേ നാഥാ നീ ഞങ്ങളെ

പിളർന്ന നിൻ നെഞ്ചിലെ രക്തമെൻ നോവൊക്കെയും നീക്കീടേണമേ…
ആയിരമടി ഉയരെയാണെങ്കിലും നിൻ സാന്ത്വനസ്പർശമരികിലല്ലോ…

എൻ പാദങ്ങളിന്നു തേടുന്നു നിൻ പിൻവഴികൾക്കായ്
നിന്നോടുകൂടി ചേരുമാ നേരത്തിൻ മുന്നെയായിരം
നന്മകൾ ചെയ്തിടാൻ
താങ്ങാകേണമേ നാഥാ നീ…

 

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം.മലയാളം യുകെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.അച്ഛൻ കെ ജി ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി.ഇമെയിൽ laiswarya22@gmail.com

 വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles