സ്വന്തം ലേഖകൻ 

ഗ്ലോസ്റ്റർ : യുകെയിലെ കുട്ടനാട്ടുകാർ വർഷങ്ങളായി നടത്തിവന്നിരുന്ന കുട്ടനാട് സംഗമം ഈ വർഷം  ഗ്ലോസ്റ്ററിലൊരുങ്ങുന്നു . പതിമൂന്നാമത് കുട്ടനാട് സംഗമം ഈ വരുന്ന ഒക്ടോബർ 22 ശനിയാഴ്ച  ഗ്ലോസ്റ്ററിലെ വൂട്ടൻ ഹൌസ് ഇന്റർനാഷണൽ സ്കൂളിലെ അയ്യപ്പപണിക്കർ നഗറിൽ വച്ച് നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും സംഘാടക സമിതി ഒരുക്കി കഴിഞ്ഞു . സ്വിൻഡനിലെ ആന്റണി കൊച്ചിത്തറയുടെ വീട്ടിൽ വച്ച് കൂടിയ ആദ്യ യോഗത്തിൽ ഇപ്രാവശ്യത്തെ സംഗമത്തിനായുള്ള കമ്മിറ്റി രൂപീകരിച്ചു . സ്വിൻഡനിൽ നിന്നുള്ള ജയേഷ് കുമാർ , ആന്റണി കൊച്ചിത്തറ , ഡിവൈസിസ്സിൽ നിന്നുള്ള സോണി ആന്റണി , സോജി തോമസ് , ജൂബി സോജി , ഗ്ലോസ്സറ്ററിൽ നിന്നുള്ള ജോസഫ്കുട്ടി ദേവസ്യ , അനീഷ് ചാണ്ടി , തോമസ് ചാക്കോ തുടങ്ങിയവർ പങ്കെടുത്തു .

പതിമൂന്നാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനറായി തോമസ് ചാക്കോയെ യോഗം തെരഞ്ഞെടുത്തു . ഫുഡ് കമ്മിറ്റി അംഗങ്ങളായി ജയേഷ് കുമാറിനെയും സോജി തോമസിനെയും , റോജൻ തോമസിനെയും , ഫൈനാൻസ് കമ്മിറ്റി അംഗങ്ങളായി ജോസഫ്കുട്ടി ദേവസ്യയെയും , അനീഷ് ചാണ്ടിയെയും , പ്രോഗ്രാം കോർഡിനേറ്റേഴ്സായി റാണി ജോസ് ഒഡേറ്റിൽ , അനു ചന്ദ്ര , ജെസ്സി വിനോദ് , ഷോണി ലെനി , ജൂബി സോജി എന്നിവരെയെയും തെരഞ്ഞെടുത്തു.

ഗ്ലോസ്റ്ററിലെ വൂട്ടൻ ഹൌസ് ഇന്റർനാഷണൽ സ്കൂളിലെ ഹാളിൽ രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 5 മണിക്ക് അവസാനിപ്പിക്കുവാനുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കുന്നത് . കുട്ടനാട് സംഗമത്തിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നെത്തുന്ന പ്രമുഖ പിന്നണി ഗായകനായ പ്രശാന്ത് പുതുക്കരിയും, യുകെയിലെ കുട്ടനാട്ടുകാരുടെ അഭിമാനമായ അനു ചന്ദ്രയും ഒരുക്കുന്ന ഗാനമേളയും , മറ്റ് കലാ വിരുന്നുകളും ഇപ്രാവശ്യത്തെ സംഗമത്തെ മികവുറ്റതാക്കും . കുട്ടനാടൻ ഓർമ്മകൾ ഉൾക്കൊള്ളിച്ചുള്ള മികവുറ്റ കലാവിരുന്നുകൾക്കൊപ്പം സ്വാദിഷ്‌ഠമായ കുട്ടനാടൻ സദ്യയും , ആർപ്പു വിളികൾക്കും വഞ്ചിപ്പാട്ടുകൾക്കുമൊപ്പം കുട്ടനാടൻ വള്ളംകളിയും ഒരുക്കുന്നുണ്ട് .

യുകെയിലുള്ള കുട്ടനാടൻ മക്കളും മരുമക്കളും ഒത്തുകൂടുന്ന പതിമൂന്നാമത് കുട്ടനാട് സംഗമത്തിലേക്ക് യുകെയിലുള്ള മുഴുവൻ കുട്ടനാട്ടുകാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി കൺവീനർ തോമസ് ചാക്കോ അറിയിച്ചു .

സംഗമ വേദിയുടെ അഡ്രസ്സ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Wotton House International School,

Horton Road,

Gloucester,

GL1 3PR

കുട്ടനാട് സംഗമത്തെ പറ്റിയുള്ള വിവരങ്ങൾക്ക് ബന്ധപ്പെടുക .

THOMAS CHACKO   07872067153

JOSEPHKUTTY DEVASIA   07727242049

ANEESH CHANDY  07455508135

ANTONY KOCHITHARA KAVALAM  07440454478

SONY ANTONY PUTHUKARY  07878256171

JAYESH PUTHUKARY  07440772155