കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതങ്ങൾക്ക് അറുതിയില്ല. ഇപ്പോഴിതാ കഷ്ടപ്പെട്ട് പണി കഴിപ്പിച്ച വീട് വെള്ളത്തിൽ പകുതിയും മുങ്ങി നിൽക്കുന്ന അവസ്ഥ കണ്ട് മനസ് മരവിച്ചുനിൽക്കുകയാണ് ഈ കുടുംബം.

ഏതു നിമിഷവും വെള്ളത്തിൽ പതിക്കുന്ന അവസ്ഥയിലാണ് കുട്ടനാട് ചമ്പക്കുളം സ്വദേശി ജയകുമാറിന്റെ വീട്. കഴിഞ്ഞ ദിവസമുണ്ടായ മടവീഴ്ചയിലാണ് വീട് ഇടിഞ്ഞത്. അടിത്തട്ട് ഇടിഞ്ഞ വീട് പതിയെ താഴ്ന്നുതുടങ്ങിയതോടെ കുടുംബം സുരക്ഷിത സ്ഥാനത്തേക്ക് മാറി.

വീടിന്റെ പകുതിയിലധികവും നിലവിൽ വെള്ളത്തിലാണ്. ബിൽഡ് കേരള വഴിയും മറ്റും ലോണെടുത്തും കടം വാങ്ങിയും നിർമിച്ചതാണ് വീട്. ലോണടവും ഇതുവരെ തീർന്നിട്ടില്ല. ഇനി എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് ഈ മൂന്നംഗ കുടുംബം.