കുവൈത്തില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസം. തടവില്‍ കഴിയുന്ന 134 പേര്‍ക്ക് ശിക്ഷയിളവ് പ്രത്യേക അമീരി ഉത്തരവ് പ്രകാരം ലഭിച്ചതായി കേന്ദ്രം സര്‍ക്കാര്‍ അറിയിച്ചു. വധശിക്ഷ കാത്ത് കഴിഞ്ഞിരുന്ന 15 ഇന്ത്യക്കാരുടെ തടവ് ജീവപര്യന്തമാക്കി കുറച്ചു. ഇതിനു പുറമെ 119 ഇന്ത്യക്കാരുടെ തടവ് ശിക്ഷ ഇളവ് ചെയ്തു. ഇക്കാര്യം വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിങാണ് വ്യക്തമാക്കിയത്.

ശിക്ഷയിളവ് ലഭിച്ച 53 പേരുടെ ജീവപര്യന്തം തടവ് 20 വര്‍ഷമായിട്ടാണ് കുറച്ചത്. ഇതുകൂടാതെ 18 പേരുടെ തടവ് ശിക്ഷ ഒമ്പതു മാസമായിട്ടും 25 പേരുടെ ആറു മാസമായിട്ടും ഒരാളുടെ മൂന്നു മാസമായിട്ടും കുറച്ചു. തടവില്‍ കഴിയുന്ന 22 പേരെ ഉടന്‍ മോചിപ്പിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാര്‍ത്ത് ശിക്ഷയിളവവ് നല്‍കുന്നതിനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

പക്ഷേ വിഷയത്തില്‍ കുവൈത്ത് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എല്ലാ വര്‍ഷവും അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവ് ശിക്ഷയിളവ് നല്‍കുന്ന പതിവുണ്ട്. 1207 തടവുകാര്‍ക്ക് ഇത്തവണ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഈ പട്ടികയില്‍ വിദേശികളുമുണ്ടെന്നാണ് വിവരം.