ന്യൂഡല്‍ഹി: കുവൈറ്റില്‍ 15 ഇന്ത്യക്കാരുടെ തടവ് ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. കുവൈറ്റ് അമീര്‍ ആണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. മറ്റു വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന 119 പേരുടെ ശിക്ഷ ഇളവു ചെയ്യാനും കുവൈറ്റ് തീരുമാനിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
മലയാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ക്കാണ് ഈ ഇളവിന്റെ ആനുകൂല്യം ലഭിക്കുന്നത്. ഇവരില്‍ എത്ര മലയാളികള്‍ ഉണ്ട് എന്നത് വ്യക്തമല്ല. 290 ഇന്ത്യക്കാര്‍ വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് കുവൈറ്റ് ജയിലുകളില്‍ കഴിയുന്നുണ്ട്. 2015ല്‍ ഇന്ത്യയും കുവൈറ്റും തടവുകാരം കൈമാറാനുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു.
കുവൈറ്റില്‍ ശേഷിക്കുന്ന ശിക്ഷാ കാലാവധി ഇന്ത്യന്‍ ജയിലുകളില്‍ പൂര്‍ത്തിയാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കരാറാണ് ഇത്. ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന 145 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
Leave a Reply