മലയാളം യുകെ ന്യൂസ് ബ്യുറോ

ലേബർ പാർട്ടിയുടെ യഹൂദവിരുദ്ധതയെകുറിച്ച് കഴിഞ്ഞാഴ്ച ജൂത ലേബർ പാർട്ടി അംഗങ്ങൾ പരാതിപ്പെട്ടതായി റിപോർട്ടുകൾ പുറത്തുവന്നു . ജെറമി കോർബിൻ നയിക്കുന്ന ലേബർ പാർട്ടി, യഹൂദവിരുദ്ധത തടയാൻ ഒന്നും തന്നെ ചെയുന്നില്ലെന്ന വാദമാണ് ഉയരുന്നത്. ഇത് വൻ വിവാദത്തിനും കാരണമായി. നിലവിലുള്ള 30ഓളം പാർട്ടി പ്രവർത്തകരും മുൻ പാർട്ടി അംഗങ്ങളും ചേർന്നാണ് സംഭവം മുന്നോട്ട് കൊണ്ടുവന്നത്. കോർബിന്റെ പാർട്ടിയിലെ ഒരു മുതിർന്ന അംഗം, പാർട്ടിയുടെ യഹൂദവിരുദ്ധ നിലപാട് സമ്മതിക്കുകയും ചെയ്തു.ലേബർ പാർട്ടിക്ക് യഹൂദവിരുദ്ധതയെ സംബന്ധിച്ച് സ്വതന്ത്രമായി നടപടി സ്വീകരിക്കാൻ സമ്മർദം ഉണ്ടെന്ന് ബിബിസി അറിയിച്ചു. പല എംപിമാരും യഹൂദവിരുദ്ധ അന്വേഷണത്തിൽ ഇടപെടാൻ ശ്രമിച്ചെന്ന് മുൻ പാർട്ടി അംഗങ്ങൾ പറഞ്ഞു. എന്നാൽ ഈ കാര്യം പാർട്ടി വക്താവ് നിഷേധിക്കുകയും ചെയ്തു.

ഷാഡോ വിദേശകാര്യ സെക്രട്ടറി എമിലി തോൺബെറി പറഞ്ഞു . യഹൂദവിരുദ്ധതയെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് പാർട്ടി ശ്രദ്ധിക്കേണ്ടത്, അല്ലാതെ മുൻ ഉദ്യോഗസ്ഥരെ ആക്രമിക്കുകയല്ല വേണ്ടത്. ഇതിന് ഒരു പരിഹാരമാകാൻ ഇക്വാലിറ്റി ആൻഡ് ഹ്യൂമൻ റൈറ്സ് കമ്മീഷനെ കോർബിൻ സ്വാഗതം ചെയ്യണമെന്നും എമിലി കൂട്ടിച്ചേർത്തു.ലേബർ പാർട്ടി വിവാദത്തിന്റെ വക്കിൽ ആണെന്നും ഈ പ്രശ്നം മുന്നോട്ട് കൊണ്ടുവന്ന ആരെയും ആക്രമിക്കുന്നത് അസ്വീകാര്യമാണെന്ന് ജൂത ലേബർ പാർട്ടി എംപി ഡേയിം മാർഗരറ്റ് ഹോഡ്ജ് പറഞ്ഞു. പാർട്ടി പുതിയ നയങ്ങളും സ്വന്തന്ത്രമായ പരാതി സംവിധാനവും കൊണ്ടുവരണമെന്നും ഹോഡ്ജ് കൂട്ടിച്ചേർത്തു.

പനോരമ നടത്തിയ ആരോപണങ്ങളിൽ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി ഒരു അന്വേഷണം നടത്തണമെന്നും ജൂത സമൂഹത്തിനുവേണ്ടി ഒരു പരാതി സംവിധാനം കൊണ്ടുവരണമെന്നും ട്രിബ്യുൺ ഗ്രൂപ്പ്‌ അഭിപ്രായപ്പെട്ടു. യഹൂദവിരുദ്ധ പ്രശ്നം മാത്രമല്ല, പാർട്ടിയിലെ മറ്റ് രാഷ്ട്രീയ പ്രശ്നങ്ങൾ കൂടെ അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി ആണ് പാർട്ടിക്കുള്ളിൽ പുതിയ തീരുമാനങ്ങൾ കൊണ്ടുവരുന്നത്.