നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയയില്‍ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദ-പ്രതിവാദങ്ങള്‍ തുടരുകയാണ്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് അവതാരകയായ രേവതി രാജ് എഴുതിയ തുറന്ന കത്ത് വൈറലാകുകയാണ്. ട്രോളിന്റെ രൂപത്തിലാണ് രേവതിയുടെ കത്ത്. ദിലീപിനു എന്തുകൊണ്ട് ജാമ്യം പിന്നെയും നിഷേധിക്കുന്നു എന്നതിനുള്ള പ്രധാന കാരണവും രേവതി തന്റെ പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വൈറലായ കത്തിന്റെ പൂർണ്ണരൂപം …….

പ്രിയപ്പെട്ട പള്‍സറേട്ടാ,

നിങ്ങള്‍ക്കു അറിയുവോ നിങ്ങള് പുറത്തിറങ്ങിയിട്ട് വേണം നിങ്ങളെ പൊന്നാടയിട്ടൊന്ന് ആദരിക്കാന്‍. പിതൃ ശൂന്യത അല്ലെങ്കില്‍ നല്ല പച്ചമലയാളത്തില്‍ പറഞ്ഞാല്‍ തന്തയില്ലായ്മ ഒരു തെറ്റല്ലന്ന് താങ്കള്‍ ഇങ്ങനെ വീണ്ടും വീണ്ടും തെളിയിക്കുമ്പോള്‍ എങ്ങനെ താങ്കളെ പ്രശംസിക്കാതിരിക്കാന്‍ കഴിയും.?

ഇജ് മുത്താണ്. പീഡിപ്പിക്കാന്‍ കൊണ്ടു പോയിട്ട് ആ പെണ്‍കുട്ടിയെ സേഫ് ആയി തിരികെ ഉത്തരവാദിത്വമുള്ള കൈകളില്‍ ഏല്പിച്ചു മടങ്ങി എല്ലാ ഞരമ്പു രോഗികള്‍ക്കും മാതൃക കാട്ടി കൊടുത്ത നിങ്ങള് ഈ നാടിന്റെ അഭിമാനമാണ്. സ്വന്തം അച്ഛനാരെന്ന് ചോദിച്ചാല്‍ മിനിറ്റുകള്‍ക്കകം ആയിരം പേര് ആലോചിച്ച് പറയേണ്ടി വരുന്ന ഒരു പാവം ക്രിമിനലായി പോയി സുനിയേട്ടന്‍ അതാരും മനസ്സിലാക്കുന്നില്ല സുനിയേട്ടാ.

സുനിയേട്ടന്‍ തളരരുത്. നാദിര്‍ഷാ മാത്രമല്ല മറ്റു പലരുടെയും പേരുകള്‍ എന്റെ സുനിയേട്ടന്‍ വിചാരിച്ചാല്‍ പറയാന്‍ സാധിക്കും. സുനിയേട്ടനു മാത്രമേ അത് സാധിക്കൂ. പറയണം സുനിയേട്ടാ. സുനിയേട്ടന്‍ പറയണം. സുനിയേട്ടന്റെ വിലപ്പെട്ട ഒരു വാക്കിനു വേണ്ടി കാത്തിരിക്കുന്ന താങ്കളെ ഈശ്വരതുല്യം കാണുന്ന വേണുവേട്ടനെയും വിനുവേട്ടനെയും പോലുള്ളവരെ അങ്ങ് നിരാശപ്പെടുത്തരുത്. സുനിയേട്ടനു മാത്രമേ ക്യാമറക്കു മുന്‍പില്‍ അസത്യങ്ങള്‍ വിളിച്ചു പറയാന്‍ അവകാശമൊള്ളൂ. ദിലീപ് ഒരക്ഷരം മിണ്ടില്ല സുനിയേട്ടാ. മിണ്ടിക്കില്ല ഒരുത്തനും. സുനിയേട്ടന്‍ ധൈര്യമായിട്ട് മുന്‍പോട്ട് പൊയ്ക്കോ.

സുനിയേട്ടന്‍ സത്യം മാത്രമേ പറയൂ പൊലീസിനും ചാനലുകളുമെല്ലാമുണ്ട് സുനിയേട്ടന്റെ കൂടെ. കുറച്ചു പേരെ തട്ടി കൊണ്ട് പോയതും നിസാരം ഒരു ചെറിയ പെപ്പര്‍ സ്പ്രേ മുഖത്തടിച്ച് കാശു തട്ടിയതും കുറച്ചു പിടിച്ചു പറിയും ബൈക്ക് മോഷണവും ഒക്കെ ആയി ഒതുങ്ങി കൂടിയ പാവം സുനിയേട്ടനെ പോലെ അല്ല ദിലീപ്. അയാളെ ആരും വിശ്വസിക്കരുത്. മുക്കാലണക്ക് വളയം പിടിച്ചു ജീവിക്കുന്ന സുനിയേട്ടനു ആളൂര് തന്നെ വക്കീലായി വരണമെങ്കില്‍ സുനിയേട്ടന്‍ അത്രയ്ക്ക് പാവമായിട്ടല്ലേ. കഷ്ടം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുനിയേട്ടനു അറിയുവോ ദിലീപ് എത്രമാത്രം ദ്രോഹിയാണെന്ന്.? ഓസ്‌കര്‍ നോമിനേഷനില്‍ അവസാന റൗണ്ട് വരെ വന്ന പാവം അനൂപ് ചന്ദ്രന്റെ ഓസ്‌കര്‍ നഷ്ടമാക്കിയത് ദിലീപ് ഒറ്റയൊരുത്തനാ. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് അനൂപേട്ടനായിരുന്നു കിട്ടണ്ടത്. അതും ഇല്ലാതാക്കി. വിടരുത് സുനിയേട്ടാ. ദിലീപിനെ വെറുതെ വിടരുത്. ദിലീപിനെ സപ്പോര്‍ട്ട് ചെയ്തു ഒരുത്തനും ഇവിടെ തല പൊക്കില്ല. ആ ശ്രീനിവാസന്റെ വീട്ടില്‍ കരിയോയില്‍ വാരി വിതറിയിട്ടുണ്ട്. അതൊരു സാമ്പിള്‍ മാത്രം.

സുനിയേട്ടന്‍ ധൈര്യമായിട്ട് ഇഷ്ടമുള്ളതൊക്കെ വിളിച്ചു പറഞ്ഞോളൂ. ഈ നാട്ടിലെ ദൃശ്യ മാധ്യമങ്ങളും പൊലീസുമെല്ലാമുണ്ട് സുനിയേട്ടനൊപ്പം. ദിലീപ് മാത്രമാണിത് ചെയ്തത്. ഡബ്ല്യുസിസിയുടെ അടുത്ത പ്രസിഡന്റ് ആയി നിയോഗിക്കപ്പെടണ്ട അഭിവന്ദ്യ പിതാവ് മാര്‍ ആഷിക് അബു രണ്ടാമന്‍ മാര്‍പ്പാപ്പയുടെ നാമത്തില്‍ ഞാന്‍ വീണ്ടും വീണ്ടും പറയുന്നു ദിലീപ് ആണിത് ചെയ്തത്. ദിലീപിനെ തകര്‍ക്കണം സുനിയേട്ടാ. അത് നിങ്ങളും നിങ്ങളുടെ ആളുകള്‍ക്കും എളുപ്പത്തില്‍ കഴിയും. കഴിയണം. തിരിച്ചു വരരുത് ദിലീപ്. അങ്ങനെ വന്നാല്‍ ഇതു വരെ സുനിയേട്ടനും ആളുകളും കഷ്ടപ്പെട്ടത് വെറുതെയാവും.

സുനിയേട്ടന് എല്ലാവിധ ആയുര്‍ ആരോഗ്യ സൗഖ്യവും സര്‍വേശ്വരന്‍ തരട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് എത്രയും പെട്ടെന്ന് അടുത്ത പേരുകള്‍ വിളിച്ചു പറയാന്‍ ആ പരിശുദ്ധ നാവിനു കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു.

എന്‍ബി : അവനോടൊപ്പം. (അവള്‍ക്കൊപ്പം 100% നിന്നു കൊണ്ടു തന്നെ പറയട്ടെ …ക്യാമറകള്‍ക്ക് മുന്‍പില്‍ ദിലീപ് വായ് തുറക്കരുതെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം ? പല ചാനല്‍ ചര്‍ച്ചകളും ശ്രദ്ധിച്ചു നോക്കൂ…..ദിലീപിനെ എതിര്‍ക്കുന്നവര്‍ക്ക് മാത്രമേ അവിടെ സ്ഥാനമൊള്ളൂ …മറിച്ച് ദിലീപിനെ അനുകൂലിച്ചോ മറ്റോ ഒരു വാക്ക് സംസാരിക്കാന്‍ എന്തു കൊണ്ട് ചാനലുകള്‍ സമ്മതിക്കുന്നില്ല? അവര്‍ പറഞ്ഞുപറപ്പിച്ച അല്ലെങ്കില്‍ നിശ്ചയിച്ച ആ ഒരു ഉത്തരം അതായത് ദിലീപ് ആണ് പ്രതി എന്ന് എന്ന കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തില്‍ മാത്രം ചാനല്‍ ചര്‍ച്ചകള്‍ പോകുന്നു…. നടിക്ക് നീതി ലഭിക്കണം …എന്നു കരുതി പ്രതി എന്ന് അന്തിമ വിധി വരും മുന്‍പേ എന്തിനാണ് ദിലീപിനെ ഇങ്ങനെ കടിച്ചു കീറുന്നത്…..? അങ്ങനെ എങ്കില്‍ ഗോവിന്ദച്ചാമിയെയും സപ്പോര്‍ട്ട് ചെയ്യണമല്ലോ എന്ന ഊള ചോദ്യം എന്നോട് ചോദിക്കരുത് .കാരണം ഈ രണ്ടു കേസും എന്താണെന്നു ബോധമുണ്ടെങ്കില്‍ അത് ചോദിക്കാന്‍ ഒരുത്തനും ധൈര്യപ്പെടില്ല…….ബോധമുണ്ടെങ്കില്‍ മാത്രം.

എന്തുകൊണ്ട് ജാമ്യം പിന്നെയും നിഷേധിക്കുന്നു എന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഈ കേസിന് തുടങ്ങിയ അതെ സ്റ്റാറ്റസില്‍ തന്നെയാണ് ഇപ്പോളും നിക്കുന്നത് അതായത് കാര്യമായ പുരോഗമനം ഒന്നുമില്ല ഇതുവരെ …. നിയമം അറിയാവുന്ന പലരും അതിനെക്കുറിച്ച് ഇതിനോടകം പറഞ്ഞിരിക്കുന്നു … എന്നിട്ടും മാധ്യമങ്ങള്‍ ചെയ്യുന്നതോ ? പ്രതിയാക്കി കഴിഞ്ഞിരിക്കുന്നു….കോടതി പറഞ്ഞ സസ്പെക്റ്റ് എന്ന വാക്ക് നമ്മുടെ മാധ്യമപ്പട ശ്രദ്ധിച്ചിട്ടുണ്ടാവില്ല…… ദിലീപിന്റെ വാ അടപ്പിച്ചോളൂ …..സുനിക്ക് വാ തുറന്നു വെച്ചും കൊടുത്തോളൂ. പക്ഷേ ബാക്കിയുള്ളവരുടെ വാ അടപ്പിക്കാമെന്ന് കരുതരുത്………അന്നും ഇന്നും എന്നും അവനോടൊപ്പം
ഇതെന്റെ അഭിപ്രായം, എന്റെ ഇഷ്ടം, എന്റെ തീരുമാനം.)