ഭര്‍ത്താവിനെ ഉപേക്ഷിച്ചു  ബിരുദവിദ്യാര്‍ഥിയായ കാമുകനൊപ്പം പോയ യുവതി തന്റെ നഗ്ന വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയില്‍ .കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയായ 26 കാരിയാണ് ആത്മഹത്യാ ശ്രമം നടത്തി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ മാസമായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊച്ചി സ്വദേശിയും കോയമ്പത്തൂരില്‍ സ്ഥിര താമസക്കാരിയുമായ യുവതി രണ്ടു വര്‍ഷം മുന്‍പാണ് കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചത്. ടെക്‌നോപാര്‍ക്കില്‍ ഐടി ജീവനക്കാരനായ ഭര്‍ത്താവുമായി കഴിയുന്നതിനിടെ യുവതി തന്റെ അടുത്ത് ട്യൂഷന്‍ പഠിക്കാനെത്തിയ ബിരുദ വിദ്യാര്‍ത്ഥിയുമായി അടുപ്പത്തിലാകുകയായിരുന്നു.ഇതിനിടെ രണ്ടു മാസം മുന്‍പ് പെണ്‍കുട്ടിയും കാമുകനും തമ്മിലുള്ള ബന്ധം ഇവരുടെ ഭര്‍ത്താവിന്റെ മാതാവ് കണ്ടെത്തി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായതോടെ യുവതി ബിരുദ വിദ്യാര്‍ത്ഥിക്കൊപ്പം വീടുവിട്ടു പോകുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭാര്യയെ കാണാതായതോടെ ഭര്‍ത്താവും ബന്ധുക്കളും തൃപ്പൂണിത്തുറ പോലീസില്‍ പരാതിയും നല്‍കി. തുടര്‍ന്നു ഇരുവരെയും കൊച്ചിയിലെ ഹോട്ടലില്‍ നിന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ യുവതി തനിക്ക് ഭര്‍ത്താവിനും കാമുകനും ഒപ്പം പോകാന്‍ താല്പര്യമില്ലെന്ന് അറിയിച്ചു. ഇതേ തുടര്‍ന്നു ഇവരെ മാതാപിതാക്കളുടെ ഒപ്പം കോയമ്പത്തൂരിലേയ്ക്കു അയക്കുകയായിരുന്നു.

ഇതിനിടെ കഴിഞ്ഞ ആഴ്ച ഇവരുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. കോയമ്പത്തൂരിലായിരുന്നു യുവതിയുടെ സഹോദരനാണ് വാട്‌സ്അപ്പില്‍ ഈ വീഡിയോ ചിത്രങ്ങള്‍ ആദ്യം ലഭിച്ചത്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ വന്‍ തോതില്‍ പ്രചരിക്കുകയായിരുന്നു. യുവതിയും കാമുകനും ഒത്ത് കൊച്ചിയിലെ ഒരു വീട്ടില്‍ ചിലവഴിച്ച സ്വകാര്യ സമയത്തെ പൂര്‍ണ നഗ്‌ന വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതേ തുടര്‍ന്ന് ആത്മഹത്യാ ശ്രമം നടത്തിയ യുവതി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Read more.. സ്വന്തം അമ്മയെ കൊല്ലാന്‍ 20,000 രൂപയ്ക്ക് വാടക കൊലയാളിയെ ഏര്‍പ്പെടുത്തിയ മകന്‍ പിടിയില്‍