വിവാഹിതയാകാന്‍ കാമുകനൊപ്പം ഗുരുവായൂര്‍ ക്ഷേത്രനടയിലെത്തിയ യുവതി തടയാനെത്തിയ ബന്ധുക്കളെ കബളിപ്പിച്ചു മുങ്ങി. കുഞ്ഞിനെ ബന്ധുക്കളെ ഏല്‍പ്പിച്ചായിരുന്നു മുങ്ങല്‍. ഒരുമാസം മുമ്പ് ആറുവയസുള്ള ആണ്‍കുട്ടിയുമായി കാമുകനൊപ്പം ഒളിച്ചോടിയ യുവതിയാണു ഇന്നലെയെത്തിയതെന്നും പറയുന്നു. വിവാഹ സൂചന ലഭിച്ചതോടെ പാലക്കാട് സ്വദേശിനിയായ ഭര്‍തൃമതിയെത്തേടി അച്ഛനും കുടുംബവും ഗുരുവായൂരിലെത്തിയെങ്കിലും ഇവര്‍ വീണ്ടും മുങ്ങുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീട്ടുകാര്‍ ക്ഷേത്രക്കുളത്തിന്റെ വടക്ക് പടിഞ്ഞാറു ഭാഗത്തുവച്ചാണ് യുവതിയെയും കാമുകനെയും കണ്ടെത്തിയത്. ബന്ധുക്കളെ കണ്ട യുവതി ഓട്ടോ റിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബഹളം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ക്ഷേത്ര സുരക്ഷ ജീവനക്കാരന്‍ പോലിസിനെ വിളിക്കാന്‍ ശ്രമിച്ചു. വിഷയം കൈ വിട്ടു പോകുമെന്ന് കണ്ട യുവതി മാതാപിതാക്കളോടൊപ്പം പോകാന്‍ തയാറാണെന്നു പറഞ്ഞു സമയോചിതമായ ആസൂത്രണം വീണ്ടും നടത്തിയത്. യുവതിയും ബന്ധുക്കളും ക്ഷേത്രത്തിന്റെ കിഴക്കേ നടയിലേക്കു നടക്കുന്നതിനിടെ ഇവര്‍ വീണ്ടും മുങ്ങുകയായിരുന്നു.