ആലപ്പുഴയിലെ ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്ത 33 കാരിയായ വീട്ടമ്മയേയും 22 കാരന്‍ കാമുകനേയും ചുറ്റിപ്പറ്റി കൂടുതല്‍ കഥകള്‍ പുറത്ത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ആലപ്പുഴ കല്ലുപാലത്തിനു സമീപമുള്ള ലോഡ്ജില്‍ കൈനകരി കുപ്പപുറം വിഷ്ണുവും അയല്‍വാസിയായ വീട്ടമ്മ മൃദുല എന്നിവര്‍ തൂങ്ങിമരിച്ചത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു  ഇവര്‍. പട്ടണത്തിലെ പേരുകേട്ട സ്‌കൂളില്‍ കുട്ടികളെ എത്തിക്കാന്‍ വരുന്ന വീട്ടമ്മ പിന്നീട് വൈകുന്നേരമാണ് തിരികെ പോകുന്നത്. അതുവരെ കുട്ടികാമുകനുമായി കറങ്ങി നടക്കുകയായിരുന്നു. ഇതിനിടയിലാണ് ലോഡ്ജ് മുറിയില്‍ സംഗമിക്കാമെന്ന് തീരുമാനിക്കുന്നത്.

പിന്നീട് പലതവണ ഇവര്‍ ഇതേ ലോഡ്ജില്‍ തങ്ങിയതായി അറിയുന്നു. അതുകൊണ്ട് തന്നെയാണ് ലോഡ്ജ് ഉടമ ഇവര്‍ക്ക് മുറി അനുവദിച്ചതും. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച കമിതാക്കള്‍ ഒന്നിച്ചു മരിക്കാനുള്ള തീരുമാനവുമായിട്ടാണെത്തിയത്. വിദേശത്തുള്ള ഭര്‍ത്താവ് നാട്ടിലേക്ക് തിരിക്കുന്നതായി മൃദുലയ്ക്ക് വിവരം ലഭിച്ചിരുന്നു. ഭര്‍ത്താവ് പ്രതിമാസം 15,000 രൂപവീതം വീട്ടുചെലവിലേക്ക് അയച്ചു കൊടുക്കുമായിരുന്നു. ഈ പണം കാമുകനുമായി ചുറ്റിയടിക്കാന്‍ വിനിയോഗിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൊതുവെ ശാന്തസ്വഭാവക്കാരിയായ മൃദുല നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു. കാണാന്‍ ചന്തവും ആരുടെയും ശ്രദ്ധപിടിച്ചുപറ്റുന്ന സ്വഭാവവും മൃദുലയ്ക്ക് സംശയത്തിന് ഇടംനല്‍കാതെ പ്രണയം തുടങ്ങാന്‍ എളുപ്പവഴിയായി. അയല്‍വാസിയായ പയ്യനും അത്രവലിയ കുഴപ്പക്കാരനല്ലായിരുന്നു. അതുകൊണ്ടുതന്നെ വീട്ടമ്മയും പയ്യനും തമ്മിലുള്ള അടുപ്പവും , ഭവന സന്ദര്‍ശനവും അയല്‍ക്കാര്‍ അത്ര സംശയം ഉണ്ടാക്കിയില്ല. ഈ സാഹചര്യം മുതലാക്കിയാണ് ഇരുവരും പ്രണയം തുടങ്ങിയത്.

ഭര്‍ത്താവ് നാട്ടിലെത്തിക്കഴിഞ്ഞാല്‍ സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നു കരുതിയാണ് ആത്മഹത്യക്ക് തീരുമാനിച്ചതെന്ന് ചിലര്‍ പറയുന്നു. അതേസമയം നാട്ടുകാരില്‍ ചിലര്‍ ഭര്‍ത്താവിനെ നാട്ടിലെ വിവരങ്ങള്‍ അറിയിച്ചിരുന്നതായും പ്രചരിക്കുന്നുണ്ട്. ഭാര്യ അയല്‍വാസിയായ ചെറുപ്പക്കാരനുമായി ചുറ്റിയടിക്കുന്ന വിവരങ്ങള്‍ സുഹൃത്തുക്കള്‍ വഴി അറിഞ്ഞ ഭര്‍ത്താവ് നാട്ടിലേക്ക് തിരിച്ചെന്ന വിവരമാണ് മൃദുലയ്ക്കും അവസാനമായി ലഭിച്ചത്. ഇതറിഞ്ഞതോടെയാണ് മരണം മാത്രം വഴിയെന്ന് തീരുമാനിച്ചത്. എന്നാല്‍ മരിച്ച ചെറുപ്പക്കാരന്റെ വീട്ടുകാര്‍ തങ്ങളുടെ മകനെ പ്രണയം നടിച്ച് വീട്ടമ്മ കീഴപ്പെടുത്തിയെന്ന ആരോപണവുമായി രംഗത്തുണ്ട്. ഇത് ശരിവെക്കുകയാണ് നാട്ടുകാരില്‍ ഭൂരിഭാഗവും.

വീട്ടമ്മയും രണ്ടുകുഞ്ഞുങ്ങളുടെ മാതാവുമായ മൃദുല കാര്യമായ പണിയൊന്നുമില്ലാതെ നടക്കുന്ന പയ്യനെ വശീകരിച്ച് തന്റെ ഇംഗിതത്തിന് ഉപയോഗിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഇതുസംബന്ധിച്ചു പല കിംവദന്തികളും നാട്ടില്‍ പരക്കുന്നുണ്ട്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമെ അറിയാന്‍ കഴിയുകയുള്ളു.