ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണില്‍ നിന്നും പുറത്തായതിനു ശേഷം ബിഗ് ബോസ് വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കുകയാണ് ലക്ഷ്മി ജയന്‍. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനുള്ള കാരണത്തെ കുറിച്ചും ലക്ഷ്മി സംസാരിച്ചു. ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണില്‍ നിന്നും ആദ്യം പുറത്തായ മത്സരാര്‍ഥിയായിരുന്നു ലക്ഷ്മി ജയന്‍.

ലക്ഷ്മിയുടെ വാക്കുകള്‍:

അച്ഛനോടൊപ്പം, ഭര്‍ത്താവിനോടൊപ്പം, മകനോടൊപ്പം, മൂന്ന് കാലഘട്ടവും ഞാന്‍ നന്നായി സന്തോഷിച്ചിട്ടുള്ളതാണ്. എന്റെ മോന്റെ കൂടെയുള്ള ജീവിതം വളരെ മനോഹരമാണ്. ഭര്‍ത്താവിന്റെ കൂടെയായിരുന്നപ്പോള്‍ നല്ല ഒരുപാട് നിമിഷങ്ങളുണ്ട്. അച്ഛന്‍ നല്ല അടിയൊക്കെ തന്നിട്ടുണ്ടെങ്കിലും മികവുറ്റ സമയങ്ങളാണ് അതൊക്കെ. മൂന്ന് പേര്‍ക്കൊപ്പവും ഞാന്‍ ഏറെ വിഷമിച്ച സമയങ്ങളും ഉണ്ടായിട്ടുണ്ട്. മോന്റെ കാര്യത്തില്‍ അവനെ കാണാതെ ഇരിക്കുമ്പോഴുള്ള വിഷമമേ ഉണ്ടായിട്ടുള്ളു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നെ അവന്റെ അച്ഛനും അമ്മയും ഒരുമിച്ച് നില്‍ക്കാന്‍ പറ്റുന്നില്ലല്ലോ എന്ന സങ്കടമേ ഉള്ളു. എന്റെ ജീവിതത്തില്‍ സങ്കടങ്ങളാണെങ്കിലും സന്തോഷമാണെങ്കിലും ഞാനത് നന്നായി ആസ്വദിക്കും. ഭര്‍ത്താവുമായിട്ടുള്ള ജീവിതത്തില്‍ പാകപിഴ എന്നൊന്നും പറയാന്‍ പറ്റില്ല. ചില ബന്ധങ്ങള്‍ സുഹൃത്തുക്കളായി ഇരിക്കുമ്പോള്‍ നല്ലതാണ്. ആ സുഹൃദ് ബന്ധം കാമുകി കാമുകന്മാരാവുമ്പോള്‍ വിള്ളല് വരും. അത് വിവാഹത്തിലെത്തുമ്പോള്‍ ചിലപ്പോള്‍ നന്നായി വരികയും ചെയ്യും. ഓരോ ബന്ധങ്ങള്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവും ആയിരുന്നപ്പോള്‍ അത്രയും ഓക്കെ അല്ലായിരുന്നു. സുഹൃത്തുക്കള്‍ ആയിരുന്നപ്പോള്‍ കുഴപ്പമില്ലായിരുന്നു. പാകപിഴ നോക്കുകയാണെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും കുറ്റങ്ങള്‍ കാണും.

എന്റെ ശബ്ദം നിങ്ങള്‍ കേള്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കാത്തത് കൊണ്ട് ഒന്നും പറയുന്നത് ശരിയല്ല. ഇപ്പോഴും അദ്ദേഹത്തെ വിളിക്കാറും സംസാരിക്കാറുമുണ്ട്. സുഹൃത്താണോന്ന് ചോദിച്ചാല്‍ എന്റെ എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്യുന്ന വ്യക്തിയൊന്നുമല്ല. ഞാന്‍ വിളിക്കും, അദ്ദേഹം ഫോണും എടുക്കും. സുഖമാണോന്ന് ചോദിക്കും. അത്രയേയുള്ളു. എന്റെ ജീവിതത്തില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ വന്നിട്ടുണ്ടോ, അതിനൊക്കെ പരിഹാരം ഉണ്ടാവാറുമുണ്ട്. ഞാന്‍ ദൈവവുമായി ഭയങ്കരമായി കണക്ടഡ് ആണെന്ന് എനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ തെറ്റ് ചെയ്യുന്ന അവസരമാണ് എനിക്ക് വലിയ ബുദ്ധിമുട്ടായി തോന്നാറുള്ളത്.