ഒരാളെ കോടതി വിധിക്കുമ്പോൾ മാത്രമേ പ്രതി എന്ന് വിളിക്കാവൂ എന്നും ലാല്‍ജോസ് പറയുന്നു. മൂത്ത മകനായിട്ടാണ് ദിലീപിന്റെ അച്ഛനും അമ്മയും എന്നെ കാണുന്നത്. അങ്ങനെയുളള ഞാന്‍ പറയുന്നതാണോ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത ആളുകള്‍ അവനെ പറ്റി പറയുന്നതാണോ വിശ്വസിക്കേണ്ടത്. ലാല്‍ജോസ് അഭിമുഖത്തില്‍ പറഞ്ഞു. നമ്മള്‍ എന്ത് പറഞ്ഞാലും ജനം അവര്‍ക്കിഷ്ടമുളളത് വിശ്വസിക്കുമെന്നും ഇനി കോടതി പറയട്ടെയെന്നും ലാല്‍ജോസ് പറഞ്ഞു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരുള്‍പ്പെട്ടതില്‍ പ്രതികരണവുമായി എത്തിരിക്കുകയാണ്
സംവിധായകന്‍ ലാല്‍ജോസ്. അവന്‍ അത് ചെയ്തിട്ടില്ല എന്ന് അന്നും ഇന്നും എന്നും ഞാന്‍ 100 ശതമാനം വിശ്വസിക്കുന്നുവെന്ന് ലാല്‍ജോസ് പറയുന്നത്. ആ വിഷയം ഉണ്ടായപ്പോള്‍ എഴുതിയ ഫേസ്ബുക്ക് നോട്ട് മാത്രമാണ് എന്റതെതായി വന്നിട്ടുളളത്. കഴിഞ്ഞ 26 വര്‍ഷമായി എനിക്ക് നിന്നെ അറിയാം. നീയിത് ചെയ്യില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.
നിന്നെ അറിയുന്ന ആരും ഇത് വിശ്വസിക്കില്ല. ആ അര്‍ത്ഥം വരുന്ന രണ്ടോ മൂന്നോ വരികളാണ് ഞാന്‍ അതില്‍ എഴുതിയത്. അവന്‍ അത് ചെയ്തിട്ടില്ലായെന്ന് അന്നും ഇന്നും എന്നും ഞാന്‍ 100 ശതമാനം ഞാന്‍ വിശ്വസിക്കുന്നു.അത്‌കൊണ്ടാണ് എനിക്ക് അങ്ങനെ പറയാന്‍ കഴിയുന്നതും. ആരോപണം ഉന്നയിക്കുന്ന നടിയോട് എന്ത് സമീപനമാണ് എടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അതിനും കൃത്യമായ മറുപടി സംവിധായകന്‍ നല്‍കിയിരുന്നു. നൂറ് ശതമാനവും ദിലീപ് അത് ചെയ്തിട്ടില്ല എന്ന് പറയുമ്പോൾ എതിര്‍ ചേരിയില്‍ നില്‍ക്കുന്നവര്‍ കൂടി തിരിച്ചറിയാന്‍ അത് ഞാന്‍ പറയേണ്ടേ? അവരെയും കൂടി ബോധ്യപ്പെടുത്താനാണത്.
കേസില്‍ നടിയടക്കം ഉള്‍പ്പെടുന്നവര്‍ വിശ്വസിച്ചത് തെറ്റാണെന്ന ഉറച്ച ബോധ്യം തനിക്കുണ്ടെന്നും ഒരു ഘട്ടത്തിലും ആ നിലപാട് മാറ്റില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ദിലീപും ലാല്‍ജോസും. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് മലയാളത്തില്‍ ആദ്യമായി എത്തിയത്. പിന്നീട് അഞ്ചിലധികം ചിത്രങ്ങളാണ് ഇവരുടെതായി പുറത്തിറങ്ങിയത്.
Leave a Reply