ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്രിസ്മസ് വാരാന്ത്യത്തിൽ രാജ്യത്ത് ഉടനീളം വൻ കച്ചവടം പൊടി പൊടിക്കുന്നു. സൂപ്പർ വീക്കെൻഡിൽ 3 ബില്യൺ പൗണ്ടിന്റെ കച്ചവടം നടക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മിക്ക ഓഫീസുകളും വെള്ളിയാഴ്ച അടച്ചതിനാൽ ഷോപ്പിങ്ങിന് വേണ്ടി നല്ല രീതിയിൽ സമയം ചിലവഴിക്കാൻ സാധിച്ചത് വിൽപന ഉയർത്തുന്നതിന് കാരണമായതായി ചൂണ്ടി കാണിക്കപ്പെടുന്നു . ഉത്സവ സീസണിൽ നടന്ന കച്ചവടത്തിൽ വ്യാപാരികളും സന്തുഷ്ടരാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


സൂപ്പർ വീക്കെൻഡിൽ ശനിയാഴ്ചയാണ് ഏറ്റവും കൂടുതൽ കച്ചവടം നടന്നത്. വരും ദിവസങ്ങളിലും നല്ല രീതിയിൽ ബിസിനസ് നടക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്. 39.3 ദശലക്ഷം ആളുകൾ കച്ചവട സ്ഥാപനങ്ങളിൽ നിന്നും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നുമായി സാധനങ്ങൾ മേടിക്കുമെന്നാണ് ഏകദേശം കണക്കുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ കച്ചവടം വീണ്ടും കുതിച്ചുയരാനുള്ള സാധ്യതയും ഉണ്ട്. പകുതിയോളം ബ്രിട്ടീഷുകാർ തങ്ങളുടെ വർഷാവസാന ഷോപ്പിംഗ് ഇതുവരെ നടത്തിയിട്ടില്ലെന്ന ഒരു സർവേ ഫലം പുറത്തു വന്നിരുന്നു.


വർഷാവസാന ക്രിസ്മസ് വാരാന്ത്യ ഷോപ്പിംഗ് ചില്ലറ വിൽപ്പനക്കാരെയാണ് സഹായിക്കുന്നത്. ഊർജ്ജ വിലയിലെ വർദ്ധനവും മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം ഉപഭോക്താക്കൾക്ക് ഇത് കടുത്ത ജാഗ്രതയുള്ള ക്രിസ്മസ് ആണെന്നാണ് പൊതുവെ ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഡിസംബറിലെ ആദ്യ രണ്ടാഴ്ചകളിൽ ഷോപ്പുകൾ സന്ദർശിക്കുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാൽ സൂപ്പർ വീക്കെൻഡിൽ ഉയർന്ന വിൽപനയിലൂടെ വ്യാപാരത്തിൽ തുടക്കത്തിലുണ്ടായിരുന്ന മുരടിപ്പിനെ മറികടക്കാനാവുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.