മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വും മ​ഹി​ള കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്ന ല​തി​ക സു​ഭാ​ഷ് എ​ൻ​സി​പി​യി​ലേ​ക്ക്. എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​സി. ചാ​ക്കോ​യു​മാ​യി ല​തി​ക സു​ഭാ​ഷ് ച​ർ​ച്ച ന​ട​ത്തി. കോ​ൺ​ഗ്ര​സ് പാ​ര​മ്പ​ര്യ​മു​ള്ള പാ​ർ​ട്ടി​യാ​ണ് എ​ൻ​സി​പി​യെ​ന്ന് ല​തി​ക സു​ഭാ​ഷ് പ​റ​ഞ്ഞു. പാ​ർ​ട്ടി​യി​ൽ ചേ​രു​ന്ന​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗീ​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ല​തി​ക സു​ഭാ​ഷ് കോ​ൺ​ഗ്ര​സ് വി​ട്ട​ത്. പാ​ർ​ട്ടി ഓ​ഫീ​സി​ന് മു​ന്നി​ൽ ത​ല മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ച ല​തി​ക സു​ഭാ​ഷ്, ഏ​റ്റു​മാ​നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ​രാ​ജ​യ​പ്പെ​ട്ടു.