കണ്ണൂരില്‍ ഇറങ്ങിയ പുലി കാട്ടിലെ അല്ല നാട്ടിലെ വളര്‍ത്ത് പുലിയാണെന്ന് സംശയം. കണ്ണൂര്‍ തായത്തെരുവില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ പുലിയാണ് വളര്‍ത്തുപുലിയാണെന്ന് വനംവകുപ്പും പോലീസും സംശയിക്കുന്നത്.സംശയത്തില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി. പുലിയെ പരിശോധിച്ച വെറ്ററിനറി സര്‍ജന്‍ ഡോ.കെ.ജയകുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം. കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് തായത്തെരുവിലെ ജനവാസകേന്ദ്രത്തില്‍ കണ്ട പുലിയെ മയക്കുവെടി വെച്ചു പിടികൂടിയത്. പിന്നാലെ പുലിയെ നെയ്യാര്‍ മൃഗസംരക്ഷണ കേന്ദ്രത്തിലേയ്ക്കു മാറ്റി.

ജീവനുള്ള ആടിനേയും മുയലിനേയും പുലിക്കു ഭക്ഷണമായി നല്‍കിയെങ്കിലും കൊന്നു തിന്നില്ലെന്നും പുലിയെ ഷാംപു ഉപയോഗിച്ചു കുളിപ്പിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുലിയുടെ രീതികള്‍ മുനുഷ്യര്‍ക്കൊപ്പം വളര്‍ന്നതിന്റെ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നതെന്നും പറയുന്നു. കാട്ടില്‍ ജീവിച്ചു പരിചയമില്ലാത്ത പുലിയെ കാട്ടിലേയ്ക്കു തുറന്നുവിടാനാകില്ലെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് പുലിയെ പിടികൂടിയ പ്രദേശത്തുള്ള വീടുകളില്‍ ചെന്ന് വനം വകുപ്പ് അന്വേഷണം നടത്തി. പുലിയെ ആരെങ്കിലും വളര്‍ത്തിയതാണോ എന്ന കാര്യത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കണ്ണൂരിലെ താ​യ​തെ​രു റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം ഏ​ഴു മ​ണി​ക്കൂ​റോ​ളം യാ​തൊ​രു ഭാ​വ​പ​ക​ർ​ച്ച​യും ഇ​ല്ലാ​തെ കി​ട​ന്ന പു​ലി ഒ​രു പ്രാ​വ​ശ്യം മാ​ത്ര​മാ​ണ് ട്രെ​യി​നി​ന്‍റെ ശ​ബ്ദം കേ​ട്ട ഭാ​ഗ​ത്തേ​ക്ക് ഓ​ടി​യ​ത്. ഈ ​സ​മ​യ​ങ്ങ​ളി​ൽ 29 ട്രെ​യി​നു​ക​ൾ തെ​ക്ക്-​വ​ട​ക്കാ​യി പാ​ഞ്ഞു​പോ​യി​ട്ടും പു​ലി ശാ​ന്ത​നാ​യി കു​റ്റി​ക്കാ​ട്ടി​ൽ ഇ​രു​ന്നു. മാ​ത്ര​മ​ല്ല പു​ലി പ​തി​യി​രു​ന്ന കു​റ്റി​ക്കാ​ട്ടി​ന് ചു​റ്റു​മാ​യി വ​ൻ പു​രു​ഷാ​രം നി​റ​ഞ്ഞ് ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും പു​ലി അ​ന​ങ്ങി​യി​ല്ല. ഇ​തൊ​ക്കെ പു​ലി ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കി​യി​ട്ടു​ണ്ടെ​ന്നു​ള്ള തെ​ളി​വാ​യിട്ടാണ് വനംവകുപ്പ് കാണുന്നത്.വീ​ട്ടി​ൽ വ​ള​ർ​ത്തി​യ പു​ലി അ​ല്ലെ​ങ്കി​ൽ സ​ർ​ക്ക​സ് കൂ​ടാ​ര​ത്തി​ൽ ​നി​ന്നും മ​റ്റും ചാ​ടി​യ​താ​ണെ​ന്നാ​ണ് മറ്റൊരു നി​ഗ​മ​നം. പുലിയെ വീട്ടില്‍ വളര്‍ത്തിയ ആള്‍ എന്ന് സംശയിക്കുന്ന സമ്പന്നനെ കുറിച്ചു പോലിസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ വീട്ടില്‍ പുലിയെ വളര്‍ത്തിയിരുന്നു എന്ന് ചില നാട്ടുകാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണം.