ദിലീപ് തനിക്ക് നേരെ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ലിബര്‍ട്ടി ബഷീര്‍ .താന്‍ മൂന്ന് കെട്ടിയിട്ടുണ്ടെങ്കില്‍ മൂന്ന് പേരെയും പൊന്നുപോലെ നോക്കുന്നുണ്ടെന്നും മുന്നും നിയമപരമാണെന്നും ആയിരുന്നു ലിബര്‍ട്ടി ബഷീറിന്റെ മറുപടി.മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമാ സമരവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ബഷീറിന്റെ കുടുംബകാര്യം ദിലീപ് പറഞ്ഞത്. താനൊക്കെ ഒരു ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നും അങ്ങിനെയുള്ള ഒരു കാര്യവും ചെയ്യാന്‍ കൂട്ടാക്കാതെയാണ് അദ്ദേഹം രണ്ടും മൂന്നും വിവാഹം കഴിച്ചതെന്ന് പറഞ്ഞിരുന്നു.

തനിക്ക് ദിലീപുമായി ഒരു വ്യക്തിപരമായ ഒരു പ്രശ്‌നവുമില്ലെന്നും താന്‍ ആരേയും വ്യക്തിഹത്യ നടത്താറില്ല. ഇനിയും അതിന് ഒരുങ്ങില്ലെന്നും ബഷീര്‍ പറഞ്ഞിരുന്നു. തനിക്ക് ബഷീറുമായി ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളയാളാണ് താനെന്നും ദിലീപ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ ചോറാണ് സിനിമയെന്നും അതിന് യാതൊരു മൂല്യവും ഇല്ലെന്ന് വന്ന ഘട്ടത്തിലാണ് സിനിമാ സമരത്തില്‍ താന്‍ ഇടപെട്ടതെന്നും ദിലീപ് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആരെയെങ്കിലും കരിവാരി തേയ്ക്കാനല്ല അനേകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ സിനിമാ സമരത്തില്‍ ഇടപെട്ടതെന്നും എന്നാല്‍ അതിന്റെ പേരിലും തനിക്ക് ഒട്ടേറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെന്നും ദിലീപ് പറഞ്ഞു. തന്റെ ഡി സിനിമാസില്‍ ടിക്കറ്റിന് കൊള്ള ഈടാക്കുന്നു എന്ന വാര്‍ത്തകളും ഒരു ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. 16 കോടി മുടക്കി നിര്‍മ്മിച്ച അതില്‍ നിന്നും വരുമാനമൊന്നും കിട്ടിയില്ലെന്നും ദിലീപ് പറഞ്ഞു.