ടോം ജോസ് തടിയംപാട്

ലിവര്‍പൂളിന്റെ മലയാളി ചരിത്രത്തില്‍ ഈ വര്‍ഷത്തെ ലിമയുടെ ഓണാഘോഷം ഓണങ്ങളുടെ ഓണമായി ആലേഖനം ചെയ്യുമേന്നതില്‍ ആര്‍ക്കും സംശയമില്ല. അതിനുവേണ്ട എല്ലാ ഒരുക്കങ്ങളും അണിയറയില്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് ലിമ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലനും സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫും അറിയിച്ചു. GCSC, A ലെവല്‍ പരിക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെ സമ്മേളനത്തില്‍ ആദരിക്കുന്നുണ്ട്. അതിലേക്കു അര്‍ഹരായവര്‍ വരുന്ന തിങ്കളാഴ്ച്ചക്കു മുന്‍പ് താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടണമെന്നു ഭാരവാഹികള്‍ അറിയിക്കുന്നു.

ഈ വര്‍ഷത്തെ ലിമയുടെ ബൃഹുത്തായ തിരുവാതിരകളി ചരിത്രം തിരുത്തിക്കുറിക്കുന്നതായിരിക്കും. അതോടൊപ്പം കലാപരിപാടികളും പൊടിപൊടിക്കും എന്നതില്‍ സംശയമില്ല. ഓണപ്പരിപാടികള്‍ വിജയിപ്പിക്കാന്‍ ലിമയുടെ എല്ലാ കമ്മറ്റി അംഗങ്ങളും സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു. മക്ന വിഷന്‍ ടിവി, ലിമയുടെ ഓണാഘോഷ പരിപടി ലൈവ് ചെയ്യുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍വച്ച് നേഴ്സിങ്ങ് മേഖലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സൃഷ്ടിച്ച ബാന്‍ഡ് 8, ബാന്‍ഡ് 7 എന്നീ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന ലിവര്‍പൂള്‍ മലയാളികളെ ആദരിക്കുന്നതാണ്. വരുന്ന സെപ്റ്റംബര്‍ മാസം 23-ാം തിയതി ശനിയാഴ്ച ലിവര്‍പൂളിലെ പ്രൗഢഗംഭീരമായ നോസിലി ലെഷര്‍ പാര്‍ക്ക് ഹാളിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. രാവിലെ 10 മണിക്ക് കായിക മത്സരങ്ങളോട്കൂടി പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന രുചികരമായ ഓണ സദ്യക്കു ശേഷം കലാപരിപാടികള്‍ ആരംഭിക്കും.

ഈ വര്‍ഷത്തെ ഓണം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലനും സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫും പറഞ്ഞു.

പരിപാടികളുമായി ബന്ധപ്പെടാന്‍ താല്‍പ്പര്യമുള്ളവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക

പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ 07963387035, സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫ് 07788254892