ഹരികുമാര്‍ ഗോപാലന്‍

ലിവര്‍പൂളിന്റെ മലയാളി അസോസിയേഷന്‍ ലിമയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ വരുന്ന സെപ്റ്റംബര്‍ 22-ാം തിയതി പൂര്‍വാധികം ഭംഗിയായി നടത്തപ്പെടും. എല്ലാവര്‍ഷത്തെയും ലിമയുടെ ഓണം ലിവര്‍പൂള്‍ മലയാളി സാമൂഹിക മണ്ഡലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അത് ഈ വര്‍ഷവും ഒട്ടും കുറവുവരുത്താതെ മുന്‍പോട്ടു പോകും. വിവിധ കലാപരിപാടികള്‍ യുകെ യുടെ പലഭാഗത്തുനിന്നും ഈ വര്‍ഷത്തെ ലിമയുടെ പരിപാടിയിലേക്ക് എത്തിച്ചേരും. കൂടാതെ ലിവര്‍പൂളിലെ കലാകായിക പ്രതിഭകളും പരിപാടിയില്‍ വിവിധ കലാപരിപാടികള്‍ അവധരിപ്പിക്കും

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

GCSC, A ലെവല്‍ പരിക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെ സമ്മേളനത്തില്‍ ആദരിക്കും. വരുന്ന സെപ്റ്റംബര്‍ മാസം 22-ാം തിയതി ശനിയാഴ്ച ലിവര്‍പൂളിലെ വിസ്റ്റന്‍ ടൗണ്‍ ഹാളാണ് ഓണാഘോഷ പരിപടികള്‍ക്ക് വേദിയാകുന്നത്. രാവിലെ 10 മണിക്ക് കായിക മത്സരങ്ങളോട്കൂടി പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന രുചികരമായ ഓണസദ്യക്കു ശേഷം കലാപരിപാടികള്‍ ആരംഭിക്കും.

ഈ വര്‍ഷത്തെ ഓണം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു ലിമ ഭാരവാഹികള്‍ അറിയിച്ചു. പരിപാടികളുമായി ബന്ധപ്പെടാന്‍ താല്‍പ്പരൃമുള്ളവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക 07859060320, 07886247099, 07846443318.