ഹരികുമാര്‍ ഗോപാലന്‍

സെപ്റ്റംബര്‍ 22ാം തിയതി നടക്കുന്ന ലിവര്‍പൂളിന്റെ മലയാളി അസോസിയേഷന്‍ (LIMA) ഓണാഘോഷ പരിപാടികളുടെ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡണ്ട് ടോം ജോസ് തടിയംപാട് ലിമയുടെ സീനിയര്‍ മെമ്പറായ ജോര്‍ജ് കിഴക്കേക്കരയ്ക്കു നല്‍കികൊണ്ട് നിര്‍വഹിച്ചു. ലിവര്‍പൂളിലെ സ്പൈസ് ഗാര്‍ഡനില്‍ വെച്ച് നടന്ന ചടങ്ങില്‍ ലിമ ഭാരവാഹികള്‍ പങ്കെടുത്തു.

ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിമയുടെ ഓണഘോഷം എക്കാലവും ലിവര്‍പൂള്‍ മലയാളി സാമൂഹിക മണ്ഡലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അത് ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കാന്‍ അണിയറയില്‍ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. വിവിധയിനം കലാപരിപാടികള്‍ യുകെയുടെ പലഭാഗത്തുനിന്നും ഈ വര്‍ഷത്തെ ലിമ പരിപാടിയിലേക്ക് എത്തിച്ചേരും. കൂടാതെ ലിവര്‍പൂളിലെ കലാകായിക പ്രതിഭകളും വിവിധ പരിപാടികള്‍ അവതരിപ്പിക്കും.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

GCSC, A ലെവല്‍ പരിക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെ സമ്മേളനത്തില്‍ ആദരിക്കും. വരുന്ന സെപ്റ്റംബര്‍ മാസം 22ാം തിയതി ശനിയാഴ്ച ലിവര്‍പൂളിലെ വിസ്റ്റന്‍ ടൗണ്‍ ഹാളാണ് ഓണാഘോഷ പരിപടികള്‍ക്ക് വേദിയാകുന്നത്. രാവിലെ 10 മണിക്ക് കായിക മത്സരങ്ങളോട് കൂടി പരിപാടികള്‍ ആരംഭിക്കും തുടര്‍ന്ന് നടക്കുന്ന രുചികരമായ ഓണസദ്യക്ക് ശേഷം കലാപരിപാടികള്‍ ആരംഭിക്കും. ഈ വര്‍ഷത്തെ ഓണം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും ക്ഷണിക്കുന്നു.

പരിപാടികളുമായി ബന്ധപ്പെടാന്‍ താല്‍പ്പരൃമുള്ളവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക

07859060320, 07886247099, 07846443318.